നോ ഹലാല്‍ ബോര്‍ഡ് വച്ച സംരംഭകയ്ക്ക് നേരെ ആക്രമണം! ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര…

ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം.

എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു.

കട തുറക്കുന്നതിനു മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം.പരിക്കേറ്റ തുഷാര അജിത്ത് തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര പറഞ്ഞു.

പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോര്‍ക്കു വിളമ്പാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായി.

ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിനു സമീപം പുതുതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് തുഷാര ആരോപിച്ചു.

നോ ഹലാല്‍ ബോര്‍ഡും പോര്‍ക്ക് ഐറ്റംസും പറ്റില്ല എന്നുള്ള അവരുടെ നിര്‍ദ്ദേശം അവഗണിച്ചതാണ് യഥാര്‍ത്ഥ ആക്രമണത്തിന്റെ കാരണം എന്നും തുഷാര പറയുന്നു.

ഹിന്ദു,സിഖ് മതം അനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്. അതു കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഭക്ഷണശാല ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു.

 

Related posts

Leave a Comment