നോ ഹലാല്‍ ബോര്‍ഡ് വച്ച സംരംഭകയ്ക്ക് നേരെ ആക്രമണം! ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര…

ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു. കട തുറക്കുന്നതിനു മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം.പരിക്കേറ്റ തുഷാര അജിത്ത് തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര പറഞ്ഞു. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോര്‍ക്കു വിളമ്പാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായി. ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിനു സമീപം പുതുതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ്…

Read More

തുഷാരയുടെ ശരീരത്തില്‍ പരേതാത്മാക്കളുണ്ടെന്നു പറഞ്ഞ് ആഭിചാരകര്‍മങ്ങള്‍ക്കെത്തുന്നവരുടെ മുമ്പിലിരുത്തും ! മൗനമായി ഇരുന്നാല്‍ ആത്മാവ് സംസാരിക്കുന്നില്ലെന്നു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കും;യുവതിയെ പീഡിപ്പിച്ചു കൊന്നതില്‍ ഭര്‍ത്താവിന്റെ സഹോദരിയ്ക്കും പങ്ക്…

രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിയും കുടുങ്ങും.ദുര്‍മന്ത്രവാദവും കൊലപാതകത്തിനു കാരണമായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട തുഷാരയുടെ മക്കളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.ഭര്‍ത്താവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും തുഷാരയെ മര്‍ദിച്ചിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. ഇതേത്തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം ആലോചിക്കുന്നത്. റിമാന്‍ഡിലുള്ള തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍ ഇയാളുടെ അമ്മ ഗീതാലാല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമേ ഈക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആഭിചാരക്രിയയുടെ ഭാഗമായിട്ടാണോ തുഷാരയെ പട്ടിണിക്കിട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര തെക്ക് തുഷാരഭവനില്‍ തുഷാര (26) മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പൂയപ്പള്ളി ചെങ്കുളം കുരിശുംമൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍(30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 2013ല്‍ വിവാഹവേളയില്‍ തുഷാരയ്ക്ക് 20 പവന്റെ…

Read More