ഈ സ്റ്റൈൽ അല്ല… മു​ടി മു​റി​ച്ച​തി​ല്‍ ഇ​ഷ്ട​ക്കേ​ട്; ബാ​ര്‍​ബ​റെ പഞ്ഞിക്കിട്ട് യുവാവ്

ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ മു​ടി മു​റി​ച്ച സ്റ്റൈ​ൽ ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​നെ​തി​രേ ബാ​ര്‍​ബ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്.

പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബാ​ര്‍​ബ​ര്‍ ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​ന്‍ ഏ​റ്റു​കു​ടു​ക്ക​യി​ലെ എം.​പി. സു​രേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​റോം മു​ത്ത​ത്തി​യി​ലെ ഉ​മേ​ഷി​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ മു​ടി​മു​റി​ക്കാ​ന്‍ ക​യ​റി​യ ആ​ള്‍ മു​റി മു​റി​ച്ച​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യേ​റ്റ് ക​സേ​ര​യി​ല്‍​നി​ന്നും താ​ഴെ​വീ​ണെ​ന്നും ക​സേ​ര​യ്ക്കും കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​നും ത​ക​രാ​ര്‍ സം​ഭ​വി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment