ഷോ​ട്ട്‌​സ് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങി ! യു​വ​തി​ക​ളെ വീ​ട്ടി​ല്‍ ക​യ​റി ത​ല്ലി​യ ആ​റു പേ​ര്‍​ക്കെ​തി​രേ കേ​സ്…

ഷോ​ട്ട്സ് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന്റെ പേ​രി​ല്‍ പേ​യിം​ഗ് ഗ​സ്റ്റ് ആ​യ യു​വ​തി​ക​ളെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യ്യേ​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രേ കേ​സ്.

മു​തി​ര്‍​ന്ന സ്ത്രീ ​ഉ​ള്‍​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ല്‍​ക പ​ഠാ​രെ, സ​ച്ചി​ന്‍ പ​ഠാ​രെ, കേ​ത​ന്‍ പ​ഠാ​രെ, സീ​മ പ​ഠാ​രെ, ശീ​ത​ള്‍ പ​ഠാ​രെ, കി​ര​ണ്‍ പ​ഠാ​രെ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രും യു​വ​തി​ക​ളും ത​മ്മി​ല്‍ മു​മ്പ് ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച യു​വ​തി​ക​ള്‍ ഷോ​ട്ട്സ് ധ​രി​ച്ച് ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി.

തു​ട​ര്‍​ന്ന് രാ​ത്രി 10.15ഓ​ടെ ആ​റം​ഗ സം​ഘം വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പ്ര​തി​ക​ള്‍ ചെ​രു​പ്പു​ക​ള്‍ കൊ​ണ്ട് മ​ര്‍​ദി​ക്കു​ക​യും വീ​ട്ടു​ട​മ​സ്ഥ​യാ​യ സ്ത്രീ​യെ അ​പ​മാ​നി​ക്കു​ക​യും വീ​ട് ത​ല്ലി ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വീ​ട്ടു​ട​മ​സ്ഥ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മൂ​ന്ന് യു​വ​തി​ക​ളും ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ്.

Related posts

Leave a Comment