കിളിർക്കുന്ന ആട്ടിൻകാട്ടം, അത്ഭുതം കണ്ട് ഞെട്ടി കർഷകൻ; തെങ്ങിൻ ചോട്ടിൽ ജൈവവളമായി പാകിയ ആട്ടിൻകാഷ്ഠം മുളച്ചു പൊങ്ങി; ചാത്തമംഗലത്തെ ഗോപാലന് കിട്ടിയ എട്ടിന്‍റെ പണിയിങ്ങനെ…

മായമില്ലാത്ത ഒരുസാധനം ഇന്ന് വാങ്ങാൻകിട്ടില്ലെന്ന് പറയുമ്പോൾ ഇങ്ങനെയൊരു പണി ഉണ്ടാകുമെന്ന് നമ്മളാരും കരുതിയിട്ടുണ്ടാവില്ല.കോഴിക്കോട്ടെ കർഷകൻ ഗോപാലന് കിട്ടിയ എട്ടിന്‍റെ പണികേട്ടാൽ നിങ്ങൾ ഞെട്ടും.

ജൈ​വ​വ​ള​മാ​യി ആ​ട്ടി​ൻ കാ​ഷ്ഠം വാ​ങ്ങി​യ ക​ർ​ഷ​ക​ന് ല​ഭി​ച്ച​ത് ആ​ട്ടി​ൻ കാ​ഷ്ഠം പോ​ലെ തോ​ന്നി​ക്കു​ന്ന ചെ​ടി​യു​ടെ ക​രു​. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ലോ​റി​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ജൈ​വ​വ​ള​ത്തി​ലാ​ണ് ഈ ​ത​ട്ടി​പ്പ്.

ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ന്നൂ​ർ സ്വ​ദേ​ശി ക​രു​പ്പാ​ക്കോ​ളി​ൽ ഗോ​പാ​ല​നാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്. തെ​ങ്ങി​ൻ ത​ട​ത്തി​ൽ ഇ​ടാ​നാ​യി ഇദ്ദേഹം വാ​ങ്ങി​യ 20 ചാ​ക്ക് ആ​ട്ടി​ൻ കാ​ഷ്ഠ​മാ​ണ് മു​ള​ച്ചത്. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. 280 വീ​തം രൂ​പ ന​ൽ​കി​യാ​ണ് ഗോ​പാ​ല​ൻ വ​ളം വാ​ങ്ങി​യി​രു​ന്ന​ത്.

Related posts