കുടിയൻമാർ സ്റ്റെപ്പ് ബാക്ക്; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം; രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ​ശാ​ല​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും, വെ​ങ്ങാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ർ വാ​ർ​ഡി​ലു​മു​ള്ള എ​ല്ലാ മ​ദ്യ വി​ല്പ​ന​ശാ​ല​ക​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ഈ ​മാ​സം 24ന് ​വൈ​കി​ട്ട് 6 മു​ത​ൽ അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് 6 വ​രെ​യാ​ണ് നി​രോ​ധ​നം.

ഫെ​ബ്രു​വ​രി 25നാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. ന​ഗ​ര​മെ​ങ്ങും ഉ​ത്സ​വ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. ഈ ​മാ​സം 17 മു​ത​ല്‍ 26 വ​രെ ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. 17-​ന് രാ​വി​ലെ എ​ട്ടി​ന് ദേ​വി​യെ കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന ഉ​ത്സ​വം 27-ന് ​സ​മാ​പി​ക്കും. ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങാ​യ തോ​റ്റം​പാ​ട്ട് അ​വ​ത​ര​ണ​ത്തി​നും 17-ന് ​തു​ട​ക്ക​മാ​കും.

ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റേ​യും, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ത്സ​വ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളും ലൈ​സ​ൻ​സി​ന്‍റെ/​ര​ജി​സ്ട്രേ​ഷ​ന്‍റെ പ​ക​ർ​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ൺ​ക​ല​ങ്ങ​ളും ഇ​ഷ്ടി​ക​ക​ളും പ്ര​ധാ​ന ക​വ​ല​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​യോ​ര​ത്ത് അ​ല​ങ്കാ​ര​ങ്ങ​ളും എത്തി ​തു​ട​ങ്ങി.

Related posts

Leave a Comment