ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഈ അവസരത്തില്‍ പിണറായി-സുധാകരന്‍ പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു.

ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.

ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ…

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.

ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും! അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം. നിങ്ങളുടെയോ ?

Related posts

Leave a Comment