ഗിന്നസ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് നെവില്ലി ! ഇയാള്‍ക്കു റെക്കോഡ് നേടിക്കൊടുത്ത സംഭവം കേട്ടാല്‍ ആരും വാപൊളിക്കും; വീഡിയോ കാണാം…

ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിക്കുക ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. ലോകത്ത് മറ്റുമനുഷ്യര്‍ ചെയ്തിട്ടില്ലാത്ത, അല്ലെങ്കില്‍ അവരെ കവച്ചു വെയ്ക്കുന്ന പ്രകടനത്തിലൂടെയാവും പലരും ഗിന്നസ് റെക്കോഡ്‌സില്‍ ഇടംപിടിക്കുന്നത്.

ഏറ്റവും ഉച്ചത്തില്‍ ഏമ്പക്കം വിട്ടാണ് ഓസ്ട്രേലിയന്‍ സ്വദേശി നെവില്ലി ഷാര്‍പ്പ് റെക്കോഡ് കുറിച്ചത്.

ബ്രിട്ടീഷുകാരന്‍ പോള്‍ ഹുന്‍ കുറിച്ച റെക്കോര്‍ഡാണ് തകര്‍ത്താണ് നെവില്ലി ഏറ്റവും വലിയ ഏമ്പക്കം വിട്ട പുരുഷനായത്.

നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെല്‍സ് രേഖപ്പെടുത്തി. പോള്‍ ഹുന്നിന്റെത് 109.9 ഡെസിബെല്‍സായിരുന്നു.

12 വര്‍ഷത്തിനു ശേഷമാണ് നെവില്ലി റെക്കോര്‍ഡ് മറിക്കടക്കുന്നത്. ഇതിന്റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇലക്ട്രിക്ക് ഡ്രില്ലിന്റെ ശബ്ദത്തെക്കാള്‍ കൂടുതല്‍ എന്നാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് വിശേഷിപ്പിച്ചത്.

ലോക റെക്കോര്‍ഡു സ്വന്തമാക്കണമെന്ന് ആഗ്രഹത്തിലാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയത്.

ഇംഗ്‌ളീഷുകാരെന്റ പേരിലാണ് പത്തുവര്‍ഷമായിട്ടു ഈ റെക്കോര്‍ഡ്‌സ് അതും ഒരു കാരണമാണ് എന്നു നെവില്ലി പറഞ്ഞു.

തന്റെ സഹോദരിയില്‍ നിന്നാണ് താന്‍ ഏമ്പക്കം വിടാന്‍ പഠിച്ചത്. 10 വര്‍ഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവുമാണ് ഗിന്നസ് റെക്കോര്‍ഡ്സിലേക്ക് നയിച്ചതെന്നു നെവില്ലി പ്രതികരിച്ചു.

സ്ത്രീകളില്‍ ഉച്ചത്തിലുളള ഏമ്പക്കത്തിന്റെ റെക്കോര്‍ഡ് ഇറ്റാലിയന്‍ സ്വദേശി എലിസ കാഗ്നേനിയ്ക്കാണ്.

Related posts

Leave a Comment