യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒാട്ടോ-ടാക്സി തൊഴിലാളികൾ 18 മുതൽ  അനിശ്ചിതകാല പണിമുടക്കിലേക്ക്

കോ​ട്ട​യം: യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ 18ന് ​അ​ർ​ധ​ രാ​ത്രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഒാട്ടോ-​ടാ​ക്സി ഫെ​ഡ​റേ​ഷ​ൻ (ബി​എം​എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​ൻ.​മോ​ഹ​ന​ൻ, ഗോ​വി​ന്ദ് ആ​ർ. ത​ന്പി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളെ ജി​എ​സ്ടിയി​ൽ ഉ​ൾ​പ്പെടു​ത്തു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ലീ​ഗൽ മെ​ട്രോ​ള​ജി, ആ​ർ​ടി​ഒ വ​കു​പ്പു​ക​ളി​ലെ ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ​സ​മി​തി​യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ര​ഘു​രാ​ജ്, സി.​വി. രാ​ജേ​ഷ്, സി. ​ജ്യോ​തി​ഷ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, കെ.​വി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts