മ​ല​ക്കം മ​റി​ഞ്ഞ് ഒ​സാ​ക്ക; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് ക​ളി​ക്കി​റ​ങ്ങി

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സെ​നി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ ജേ​ക്ക​ബ് ബ്ലേ​ക്കി​നു പൊ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​തേ​ണ്‍ ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ ജാ​പ്പ​നീ​സ് വ​നി​താ താ​രം ന​വോ​മി ഒ​സാ​ക്ക തീ​രു​മാ​നം മാ​റ്റി.

എ​തി​ർ താ​ര​ത്തെ മാ​നി​ച്ചും അ​മേ​രി​ക്ക​ൻ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ, ഡ​ബ്ല്യു​ടി​എ എ​ന്നി​വ​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ചും സെ​മി പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ഒ​സാ​ക്ക വ്യ​ക്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി​യി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ലോ​ക പ​ത്താം ന​ന്പ​ർ താ​ര​മാ​യ ന​വോ​മി ഒ​സാ​ക്ക ത​ന്‍റെ പി​ൻ​വാ​ങ്ങ​ൽ അ​റി​യി​ച്ച​ത്. താ​നും ഒ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഒ​സാ​ക്ക ക​റി​ച്ചി​രു​ന്നു.

സെ​മി​യി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ൽ​സി മെ​ർ​ടെ​ൻ​സ് ആ​ണ് ഒ​സാ​ക്ക​യു​ടെ എ​തി​രാ​ളി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ അ​മേ​രി​ക്ക​യി​ൽ ഒ​ട്ടേ​റെ ബേ​സ്ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment