മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി ഓ​ട്ടോ ഓ​ടി​ച്ച് അ​യ​ൽ​വാ​സി​യു​ടെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു; സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനും കിട്ടി എട്ടിന്റെപണി

womenauto

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി ഓ​ട്ടോ ഓ​ടി​ച്ച് അ​യ​ൽ​വാ​സി​യു​ടെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​യെ ചീ​ത്ത​വി​ളി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​നി​താ പോ​ലീ​സി​നെ കൈ​യ്യേ​റ്റം ചെ​യ്തു. പാ​ത്താ​മു​ട്ട​ത്ത് ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മേ​ഴ്സി മേ​രി (36)യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. ഇ​വ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ദ്യ​പി​ച്ച് ഓ​ട്ടോ ഓ​ടി​ച്ച​തി​നും അ​യ​ൽ​വാ​സി​യെ ചീ​ത്ത​വി​ളി​ച്ച​തി​നും വ​നി​താ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സം സൃ​ഷ്ടി​ച്ച​തി​നും കേ​സെ​ട​ത്തു. മേ​ഴ്സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ട്ടം വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി ഓ​ടി​ച്ചു പോ​കു​ന്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത​ത്.

Related posts