ഇത് രാമന്‍റെ പേരിലുള്ള കൊള്ള: അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 240 രൂപ; പരിഹസിച്ച് സോഷ്യൽ മീഡിയ

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നു ശേ​ഷം അ​യോ​ധ്യ​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല ദേ​ശ​ത്തു നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​യോ​ധ്യ​യി​ൽ ദി​വ​സ​വും എ​ത്തി​ച്ചേ​രു​ന്ന​ത്. എ​ന്നാ​ൽ എ​ണ്ണ​മ​റ്റാ​ത്ത വി​ശ്വാ​സി​ക​ളു​ടെ വ​ര​വി​നെ മു​ത​ലെ​ടു​ക്കു​ക​യാ​ണ് അ​വി​ടു​ത്തെ ഹോ​ട്ട​ലു​ക​ൾ. അ​മി​ത വി​ല​യാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​നു ഈ​ടാ​ക്കു​ന്ന​ത്. ഒ​രു ചാ​യ​യും ടോ​സ്റ്റ​ഡ് ബ്ര​ഡും ക​ഴി​ച്ച ഒ​രു ഭ​ക്ത​ന് വ​ന്ന ബി​ല്ല് 240 രൂ​പ. ഗോ​വി​ന്ദ് പ്ര​താ​പ് സിം​ഗ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ല്‍ ബി​ല്ലി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​ത​ന്നെ ബി​ല്ല് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

‘അ​യോ​ധ്യ ശ​ബ​രി കി​ച്ച​ണ്‍. ഒ​രു ചാ​യ 55 രൂ​പ, ഒ​രു ടോ​സ്റ്റ് 65 രൂ​പ. ഇ​ത് രാ​മ​ന്‍റെ പേ​രി​ലു​ള്ള കൊ​ള്ള, ക​ഴി​യു​മെ​ങ്കി​ൽ കൊ​ള്ള​യ​ടി​ക്കു​ക.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. പെ​ട്ടെ​ന്ന് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ് വൈ​റ​ലാ​യി. അ​തോ​ടെ അ​യോ​ധ്യ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

23 മു​ത​ലാ​ണു ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കി​യ​ത്. ആ​ദ്യ ദി​വ​സം മാ​ത്രം അ​ഞ്ചു ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ദി​നം​പ്ര​തി ശ​രാ​ശ​രി ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​ര്‍ വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Related posts

Leave a Comment