വടക്കഞ്ചേരിയിൽ ടി​പ്പ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു; പുലർച്ചെ സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത ചു​വ​ട്ടു​പ്പാ​ട​ത്ത് ടി​പ്പ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു.​ആ​ല​ത്തൂ​ർ ഗാ​ന്ധി ജം​ഗ്ഷ​നി​ൽ ഷാ​ജി നി​വാ​സി​ൽ കോ​ഴി​ക്കോ​ട് ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യ പി.​കെ.​ഷാ​ജി​യു​ടെ മ​ക​ൻ അ​ശ്വി​ൻ(19)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​ത്തൂ​രി​ലെ വീ​ട്ടി​ൽനി​ന്നു തൃ​ശൂ​രി​ലു​ള്ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ക​ണ്ണൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​യാ​ണ്.​

വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ടി​പ്പ​ർ ഡ്രൈ​വ​റേ​യും ടി​പ്പ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വ​ല​തു ഭാ​ഗ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ൽനി​ന്നു ടി​പ്പ​ർ ഹൈ​വെ​യി​ലേ​ക്ക് ക​യ​റി തൃ​ശൂ​ർ ലൈ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

​ആ​ല​ത്തൂ​ർ ഗു​രു​കു​ലം സ്കൂ​ൾ അ​ധ്യാ​പി​ക മാ​യ​യാ​ണ് അ​മ്മ.​ഇ​തേ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി പ​വ​ൻ​കു​മാ​ർ സ​ഹോ​ദ​ര​നാ​ണ്.

Related posts

Leave a Comment