ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ തെ​റാ​പ്പി ന​ല്‍​കു​ന്നു​ണ്ട് ! വ​ക്കീ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ​തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ വ​ക്കീ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ക്കീ​ല്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി മു​ന്‍​പും സ​മാ​ന കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജാ​മ്യം തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ശ്രീ​ജി​ത്ത് ര​വി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ സി​ജെ​എം കോ​ട​തി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഇ​ന്നു രാ​വി​ലെ​യാ​ണ് ശ്രീ​ജി​ത്ത് ര​വി​യെ തൃ​ശൂ​ര്‍ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പോ​ക്‌​സോ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ലെ അ​യ്യ​ന്തോ​ള്‍ എ​സ്.​എ​ന്‍​പാ​ര്‍​ക്കി​ല്‍ വ​ച്ച് ജൂ​ലൈ നാ​ലി​ന് വൈ​കി​ട്ടാ​ണ് സം​ഭ​വു​ണ്ടാ​യ​ത്.

14, 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ലാ​യി​രു​ന്നു ന​ട​ന്റെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം. പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ആ​ളെ പ​രി​ച​യ​മു​ണ്ടെ​ന്ന് കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ കാ​റി​ന്റെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

സ​മാ​ന​മാ​യ കേ​സി​ല്‍ മു​ന്‍​പ് പാ​ല​ക്കാ​ട്ട് നി​ന്നും ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ന​ട​നെ​തി​രേ വ​ന്‍​ജ​ന​രോ​ഷ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment