ദേ പിന്നെയും പീഡനം! ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചെന്ന് 21 കാരിയുടെ പരാതി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലാഹരി ബാബ കുടുങ്ങി

അൽവാർ: മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഫലാഹരി ബാബയെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ അൽവാറിലുള്ള ആശുപത്രിയിൽനിന്നുമാണ് ഫലാഹരി ബാബയെന്ന കൗശലേന്ദ്ര പ്രപന്നചാര്യ ഫൽഹാരി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തത്.

ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിയായ 21 കാരിയാണ് ഫലാഹരിക്കെതിരെ പരാതി നൽകിയത്. ഈ വർഷം ഓഗസ്റ്റിൽ അൽവാറിലെ ആശ്രമത്തിൽവച്ച് ഫലാഹരി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്നു ബിലാസ്പുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഫലാഹരി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് പോലീസ് ആശുപത്രിയിലെത്തി ഫലാഹരിയെ അറസ്റ്റു ചെയ്തത്.

Related posts