മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ! സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മുമ്പു പെ​ട്ടി തു​റ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി ശ്വാ​സ​മെ​ടു​ക്കുന്നു; ഒടുവില്‍…

ന്യൂ​ഡ​ൽ​ഹി: മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ പി​ഞ്ചു​കു​ഞ്ഞി​നു സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മു​ന്പു ‌പു​തു​ജീ​വ​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം.

ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ൺ (എ​ൽ​എ​ൻ​ജെ​പി) ആ​ശു​പ​ത്രി​യി​ലാ​ണ് ന​വ​ജാ​ത ശി​ശു മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ​ത്.

തു​ട​ർ​ന്നു കു​ഞ്ഞി​നെ പെ​ട്ടി​യി​ലാ​ക്കി വീ​ട്ടു​കാ​ർ​ക്കു കൈ​മാ​റി. എ​ന്നാ​ൽ, സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ പെ​ൺ​കു​ഞ്ഞി​നു ജീ​വ​നു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​ട്ടി തു​റ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി ശ്വാ​സ​മെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക‌‌​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ വി​സ​മ്മ​തി​ക്കു​ക​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യി കു​ടും​ബം ആ​രോ​പി​ച്ചു.

അ​തേ​സ​മ‌​യം, അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment