2.6 ബി​ല്യ​ണ്‍ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ജ​ലം കു​ടി​ച്ചു ഗ​വേ​ഷ​ക! കു​ടി​ച്ച​ശേ​ഷം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വി​വ​രി​ച്ചത് ഇങ്ങനെ…

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ​ര്‍​വ​ക​ലാ​ശാ​ല എ​ര്‍​ത്ത് സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ പ്ര​ഫ​സ​ര്‍ ബാ​ര്‍​ബ​റ ഷെ​ര്‍​വു​ഡ് ലോ​ല​ര്‍ പ്ര​ശ​സ്ത​യാ​യ ജി​യോ​ള​ജി​സ്റ്റ് ആ​ണ്.

ഭൂ​മി​ക്ക​ടി​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പു​രാ​ത​ന​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ഗ​വേ​ഷ​ക​യാ​ണ് ലോ​ല​ര്‍.

അ​ടു​ത്തി​ടെ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ പു​രാ​ത​ന​ജ​ലം സ​ധൈ​ര്യം കു​ടി​ച്ചു ലോ​ല​ര്‍. ജ​ല​ത്തി​ന്‍റെ പ​ഴ​ക്ക​മോ 2.6 ബി​ല്യ​ണ്‍ വ​ര്‍​ഷം!

ഗ​വേ​ഷ​ക​സം​ഘ​ത്തി​ലു​ള്ള​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ലോ​ല​റു​ടെ പ്ര​വൃ​ത്തി നോ​ക്കി​നി​ന്ന​ത്. ആ ​പു​രാ​ത​ന​ജ​ലം കു​ടി​ച്ച ലോ​ല​ര്‍ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ലോ​ക​ത്തി​നു​മു​മ്പി​ല്‍ വി​വ​രി​ച്ചു.

ഉ​പ്പു നി​റ​ഞ്ഞ​താ​യി​രു​ന്നു വെ​ള്ളം എ​ന്ന് ലോ​ല​ര്‍ പ​റ​ഞ്ഞു. മേ​പ്പി​ള്‍ സി​റ​പ്പി​ന്‍റെ ക​ട്ടി​യാ​യി​രു​ന്നു ജ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

താ​നി​തു​വ​രെ ഇ​ത്ര​ത്തോ​ളം ഉ​പ്പു​ള്ള വ​സ്തു രു​ചി​ച്ചു നോ​ക്കി​യി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് ലോ​ല​ര്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു.

സാ​ധാ​ര​ണ​വെ​ള്ളം​പോ​ലെ​യാ​യി​രു​ന്നു ആ​ദ്യ​കാ​ഴ്ച​യി​ല്‍ ദ്രാ​വ​കം. അ​തേ​സ​മ​യം, ഓ​ക്‌​സി​ജ​നു​മാ​യി ചേ​ര്‍​ന്ന​പ്പോ​ള്‍ ജ​ല​ത്തി​ന്‍റെ നി​റം മാ​റി ഓ​റ​ഞ്ചു​നി​റം കൈ​വ​ന്നു.

ജ​ല​വും പാ​റ​യും ത​മ്മി​ലു​ള്ള പ്ര​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മാ​ണു ജ​ല​ത്തി​ന് ഉ​പ്പു​ര​സ​മു​ണ്ടാ​യ​തെ​ന്ന് ലോ​ല​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

2013ല്‍, ​കാ​ന​ഡ​യി​ലെ ഒ​രു ഖ​നി​യി​ല്‍ ഗ​വേ​ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ഒ​രു സം​ഘം ശാ​സ്ത്ര​ജ്ഞ​രാ​ണ് ജ​ല​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്‍റാ​റി​യോ​യി​ലെ ടി​മ്മി​ന്‍​സി​ലെ ഖ​നി​യി​ല്‍ ഗ്രാ​നൈ​റ്റ് പോ​ലു​ള്ള പാ​റ​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ജ​ലം.

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 1.5 മൈ​ല്‍ താ​ഴ്ച​യി​ലാ​യി​രു​ന്നു ഗ്രാ​നൈ​റ്റി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള പാ​റ​ക​ള്‍ സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്.

വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് അ​തി​ന്‍റെ പ​ഴ​ക്കം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

Related posts

Leave a Comment