വ്യാ​ജജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സ്! കു​ട്ടി​യു​ടെ അ​മ്മ ഹാ​ജ​രാ​യി; ദ​ത്ത് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു; യുവതി പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: വ്യാ​ജജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ശി​ശു ക്ഷേ​മ സ​മി​തി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി.

കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ലാ​ണ് കൈ​മാ​റ്റം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

താ​ത്കാ​ലി​ക​മാ​യി കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യി സി​ഡ​ബ്ല്യൂ​സി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷാ​ജു പ​റ​ഞ്ഞു.

ഇ​തോ​ടെ ദ​ത്ത് ന​ട​പ​ടി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ഡ​ബ്ല്യു​സി​ക്ക് സം​ര​ക്ഷ​ണം പൂ​ര്‍​ണ​മാ​യും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​കും ഇ​നി ദ​ത്ത് ന​ട​പ​ടി​ക​ള്‍.

കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു.

പ​ങ്കാ​ളി​യെ വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും വ​ള​ര്‍​ത്താ​ന്‍ പ്ര​യാ​സ​മു​ള്ള​ത് കൊ​ണ്ടാ​ണ് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ദ​മ്പ​തി​ക​ള്‍​ക്ക് കൈ​മാ​റി​യ​തെ​ന്നു​മാ​യി​രു​ന്നു ഇ​ദ്ദേഹം മൊ​ഴി ന​ല്‍​കി​യ​ത്.

Related posts

Leave a Comment