യു​വ​ന്‍റ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി ബ​ഫ​ൺ തി​രി​ച്ചെ​ത്തു​ന്നു

റോം: ​ഇ​റ്റാ​ലി​യ​ൻ ഗോ​ൾ​കീ​പ്പ​ർ ജി​യാ​ൻ​ലൂ​ജി ബ​ഫ​ൺ യു​വ​ന്‍റ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു. പി​എ​സ്ജി​യി​ൽ​നി​ന്നാ​ണ് 17 വ​ർ​ഷം ത​ന്‍റെ ത​ട്ട​ക​മാ​യി​രു​ന്ന യു​വ​ന്‍റ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ബ​ഫ​ൺ തി​രി​ച്ചെ​ത്തു​ന്ന​ത്. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ബ​ഫ​ണും ടൂ​റി​ൻ ക്ല​ബും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് യു​വ​ന്‍റ​സ് വി​ട്ട് പാ​രീ​സി​ലേ​ക്ക് ബ​ഫ​ൺ വി​മാ​നം ക​യ​റി​യ​ത്.

ലോ​ക​ക​പ്പ് പ്ലേ ​ഓ​ഫി​ല്‍ സ്വീ​ഡ​നോ​ട് തോ​റ്റ് ഇ​റ്റ​ലി പു​റ​ത്താ​യ​തി​ന് ശേ​ഷം രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് ബ​ഫ​ണ്‍ വി​ര​മി​ച്ചി​രു​ന്നു. ഇ​റ്റ​ലി​ക്കാ​യി 176 മ​ത്സ​ര​ങ്ങ​ളി​ലും യു​വ​ന്‍റ​സി​നാ​യി 508 ത​വ​ണ​യും ക​ളി​ച്ചി​ട്ടു​ള്ള ബ​ഫ​ണ്‍ 2006ലെ ​ലോ​ക​ക​പ്പ് ജ​യ​ത്തി​ലും പ​ങ്കാ​ളി​യാ​യി. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യാ​ണ് ബ​ഫ​ണ്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts