നാ​ലാം ക്ലാ​സു​കാ​ര​നു ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച സ്വ​ർ​ണ മെ​ഡ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്


വ​ട​ക​ര: മാ​ത്സ് ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കി​നു സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന സ്വ​ർ​ണ മെ​ഡ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ന​ൽ​കി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. മ​ണി​യൂ​ർ കു​റു​ന്തോ​ടി യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഭ​ഗ​ത് തെ​ക്കേ​ട​ത്താ​ണ് ഇ​ത്ത​ര​മൊ​രു മാ​തൃ​കാ പ്ര​വ​ർ​ത്ത​നം കാ​ഴ്ചവ​ച്ച​ത്.

ഗ​ണി​ത ശാ​സ്ത്ര പ​രി​ഷ​ത്ത് ഈ ​വ​ർ​ഷം സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം റാ​ങ്കും സ്വ​ർണ മെ​ഡ​ലും ഭ​ഗ​ത്തി​നാ​ണ്. ലോ​ക്ക് ഡൗ​ണി​നു ശേ​ഷം കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​വാ​ർ​ഡ് ദാ​നം.

എ​ന്നാ​ൽ അ​തു​വ​രെ കാ​ത്തു നി​ൽ്ക്കാ​തെ സ്വ​ർ​ണ മെ​ഡ​ലി​ന് തു​ല്യ​മാ​യ സം​ഖ്യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഭ​ഗ​ത് വ​ട​ക​ര ത​ഹ​സി​ൽ​ദാ​ർ കെ.​കെ.​ര​വീ​ന്ദ്ര​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ നാ​ലു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ൽ ഈ ​കൊ​ച്ചു പ്ര​തി​ഭ ആ​ദ്യ 10 റാ​ങ്കു​കാ​രി​ൽ ഒ​രാ​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം റാ​ങ്ക് നേ​ടി.

മാ​ധ്യ​മം ലി​റ്റി​ൽ സ്കോ​ള​ർ, അ​ക്ഷ​ര​മു​റ്റം, സ​ഹ​പാ​ഠി, പ്ര​തി​ഭോ​ത്സ​വം, വി​ദ്യാ​രം​ഗം, ബ​ഹി​രാ​കാ​ശ ക്വി​സ്, സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ജി​ല്ലാ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​മു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം തൃ​ശൂ​രി​ൽ ന​ട​ന്ന സ​ഹ​പാ​ഠി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യ​ത്തി​നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യി​ൽ നി​ന്ന് കാ​ഷ് അ​വാ​ർ​ഡും മെമന്‍റോ​യും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment