ഗ​ൾ​ഫി​ൽ അ​ത്യാ​സ​ന്നനി​ല​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​യു​ടെ ഭാ​ര്യ​യും കു​ഞ്ഞും ജീ​വ​നൊ​ടു​ക്കി​യനി​ല​യി​ൽ; സംഭവം കോഴിക്കോട്‌

കോ​ഴി​ക്കോ​ട്: സൗദി​യി​ൽ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഭാ​ര്യ​യേ​യും കു​ഞ്ഞി​നെ​യും താ​മ​സ​സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ഭാ​ര്യ മു​പ്പ​തു​കാ​രി​യാ​യ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​നി​യേ​യും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യു​മാ​ണ് ഫ്ളാ​റ്റി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​രു​ടെ കൂ​ടെ​യു​ള്ള ബി​ജു​വി​ന്‍റെ എ​ഴു​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ലു​ദി​വ​സം മു​ൻ​പ് മൂ​ക്ക് സം​ബ​ന്ധ​മാ​യ അ​സു​ഖം ചി​കി​ത്സിക്കാ​നാ​ണ് ബി​ജു ആ​ശു​പ​ത്രി​യി​ൽ പോ​യ​ത്. ഇ​തി​നി​ടെ ബി​ജു​വി​ന്‍റെ സ​ഹോ​ദ​രി നാ​ട്ടി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശു​പ്ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ​യാ​ണ് ബി​ജു​വി​ന്‍റെ ഭാ​ര്യ​യും കു​ഞ്ഞും ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts

Leave a Comment