പണ്ടൊരു റിയാലിറ്റി ഷോയില്‍ വന്ന കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് വിചാരിച്ചു പോയി ! അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോള്‍ ആളുകള്‍ക്ക് എല്ലാം മനസ്സിലായി…അമൃത സുരേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാല…

മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാല രംഗത്ത്. അമൃതയുടെ പേര് എടുത്തു പറയാതെയായിരുന്നു ബാലയുടെ വിമര്‍ശനം.

പത്ത് വര്‍ഷം മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ വന്ന് കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് താന്‍ വിചാരിച്ചുവെന്നും അടുത്തിടെ മറ്റൊരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അവരുടെ യഥാര്‍ഥ മുഖം ആളുകള്‍ക്ക് മനസ്സിലായതെന്നും ബാല പറഞ്ഞു. അതിനിടയില്‍ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു.

ഇപ്പോള്‍ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും തന്നെ ഉപയോഗിച്ച് പബ്ലിസിറ്റി തിരിച്ചു പിടിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബാല വ്യക്തമാക്കി. സൂപ്പര്‍ഹിറ്റ് ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്നും ആ ഗാനത്തെക്കുറിച്ചു പറയാന്‍ മാത്രം അജിത്ത് വിളിച്ച് അരമണിക്കൂര്‍ തന്നോട് സംസാരിച്ചെന്നും ബാല പറഞ്ഞു.

ഒന്നും പറയാതെ ഇരിക്കുകയാണ് ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത് തരാമെന്നും ബാല വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബാല വിവാഹജീവിതത്തിലേക്ക് തിരിച്ചുപോകുന്നു എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നിരുന്നു. അതിന് ശേഷം ഇതിനേക്കുറിച്ച് അറിയാനായി തന്നെ സ്‌നേഹിക്കുന്നവരും മറ്റും ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു.

അതിനാല്‍ തനിക്ക് ഉറങ്ങാന്‍ പറ്റിയില്ലെന്നാണ് താരം പറയുന്നത്. അതിനിടയില്‍ അച്ഛന് സുഖമില്ല എന്ന് പറയാന്‍ അമ്മ വിളിച്ചപ്പോള്‍ തനിക്ക് ഫോണെടുക്കാനായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അച്ഛന് സുഖമില്ലാതെ ഇരിക്കുകയാണെന്നും അച്ഛനും അമ്മയും ചെന്നൈയിലാണുള്ളതെന്നും താരം പറഞ്ഞു. ലോക്ക് ഡൗണില്‍ അകപ്പെട്ട അവരുടെ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് താന്‍ ആശങ്കാവാനാണെന്നും ബാല പറയുന്നു.

”എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം’. ബാല പറയുന്നു.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ് താന്‍ വിവാഹ ജീവിതത്തിലേക്ക് പോകുന്നതായുള്ള വാര്‍ത്ത വരുന്നതെന്നും ഇതു കണ്ട് വിളിക്കാത്ത ആളുകളില്ലെന്നും ബാല പറയുന്നു.

”രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി. ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ ആ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയതുകൊണ്ട് കോള്‍ എടുക്കാനായില്ല. ആ പതിനഞ്ച് മിനിറ്റ് അവര്‍ക്ക് ഒരു ഒരു ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും’. ബാല പറയുന്നു.

Related posts

Leave a Comment