കഷണ്ടിയ്ക്ക് മരുന്നുണ്ടോ ? കഷണ്ടിമൂലം ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ബാലയുടെ ട്രെയിലര്‍ തരംഗമാവുന്നു…

ബോളിവുഡിലെ യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയാണ് ആയുഷ്മാന്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ആദ്യ ചിത്രമായ വിക്കി ഡോണര്‍ തൊട്ട് ഇങ്ങോട്ട് സ്വന്തമായി ഒരു ആരാധര വൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും ആയുഷ്മാന് കഴിഞ്ഞു.

പുതിയ ചിത്രമായ ബാലയിലും ഈ അഭിനയ മികവ് പ്രകടമാണ്. നല്ല കഷണ്ടിയുള്ള ഒരു യുവാവ് നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇയാള്‍ കഷണ്ടി മറച്ചു വച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരും വേഷമിടുന്നു. നവംബര്‍ 22നാണ് റിലീസ്.

Related posts