ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചവരുടെ പേരിൽ കേസെടുത്ത സംഭവം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു​ല​ക്ഷം ക​ത്ത​യ​ച്ച് ഡിവൈഎഫ്ഐ, എഐവൈഎഫ്

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം കി​ഴു​ത്താ​ണി​യി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി.​എ. അ​നീ​ഷും, പ​ടി​യൂ​രി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. വി​ജീ​ഷും, ന​ട​വ​ര​ന്പി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ച്ച്. വി​ജീ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​വി​ട്ട​ത്തൂ​രി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യ​റ്റം​ഗം അ​തീ​ഷ് ഗോ​കു​ലും, ക​രു​വ​ന്നൂ​രി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി​ഷ്ണു പ്ര​ഭാ​ക​ര​നും, കാ​റ​ള​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം അ​ഖി​ൽ ല​ക്ഷ്മ​ണും ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​രി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​ബി. പ​വി​ത്ര​നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കൗ​ണ്‍​സി​ല​ർ കെ.​കെ. ശ്രീ​ജി​ത്തും മു​രി​യാ​ട് മേ​ഖ​ലാ സെ​ക്ര​ട്ട​റി ശ​ര​ത് ച​ന്ദ്ര​നും എ​ട​തി​രി​ഞ്ഞി​യി​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി സൗ​മി​ത്്ര ഹ​രീ​ന്ദ്ര​നും പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​വൈ​എ​ഫ് ക​ത്ത​യ​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ്-​എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. പ​രി​പാ​ടി​യു​ടെ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts