ശോ​ഭ​യെ എ​നി​ക്ക് ഇ​ഷ്ട​ട​മാ​ണ് … പ​ക്ഷേ ; ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച്  ബാ​ല​ച​ന്ദ്ര​മേ​നോ​ൻ; ഒപ്പം ചില വെളിപ്പെടുത്തലുകളും

 

ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യി​ലെ നാ​യി​ക ശോ​ഭ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ച​ത്. ഒ​പ്പം ശോ​ഭ​യ​റി​യാ​തെ ശോ​ഭ​യെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ളെ​യും ബാ​ല​ച​ന്ദ്ര​മേ​നോ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ്‌​റ്റാ​ർ ഹോ​ട്ട​ലി​ലെ ഉ​ണ് അ​ല്ല , മ​റി​ച്ചു ഇ​ല​യി​ൽ വി​ള​മ്പി​യ പു​ന്നെ​ല്ലി​ന്‍റെ ചോ​റി​ൽ തൈ​രു ഒ​ഴി​ച്ച് കാ​ന്താ​രി മു​ള​ക് ‘ഞെ​വ​ടി ‘ ക​ഴി​ക്കു​ന്ന സു​ഖ​മാ​ണ് കെ.​പി.​എ .സി ​ല​ളി​ത​യു​ടെ ‘കു​ണു​ക്ക​മു​ള്ള’ സം​സാ​രം കേ​ൾ​ക്കാ​ൻ എ​ന്ന് ഞാ​ൻ പ​ണ്ടു പ​റ​ഞ്ഞ​ത് ഓ​ർ​ത്തു പോ​കു​ന്നു…… എ​ന്നാ​ൽ ആ ‘​കു​ണു​ക്കം’ ആ​ദ്യം കേ​ട്ട​ത് “ഉ​ത്രാ​ട​രാ​ത്രി ” എ​ന്ന എ​ന്‍റെ ആ​ദ്യ ചി​ത്ര നാ​യി​ക ശോ​ഭ​യി​ൽ നി​ന്നാ​ണ് .

കേ​ൾ​ക്കാ​ൻ ഇ​മ്പ​മു​ള്ള “പി​ണ​ക്ക​വും കു​ണു​ക്ക​വും ….’ ച​ന്നം പി​ന്നം പെ​യ്യു​ന്ന മ​ഴ ന​ന​ഞ്ഞു മ​ദി​രാ​ശി അ​രു​ണാ​ച​ലം സ്റ്റു​ഡി​യോ​യി​ൽ അ​വ​ൾ എ​ന്‍റെ റെ​ക്കോ​ർ​ഡി​ങ്ങി​നു വ​ന്ന​ത് ഇ​ന്ന​ലെ എ​ന്ന പോ​ലെ ….

ശ​ങ്ക​രാ​ടി ചേ​ട്ട​നാ​ണ് എ​ന്നാ​ണ് എ​ന്‍റെ ഓ​ർ​മ്മ , ശോ​ഭ​യു​ടെ ദേ​ഹ​വി​യോ​ഗം “ഇ​ഷ്ട്ട​മാ​ണ് പ​ക്ഷെ ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങി​നി​ട​യി​ൽ സെ​റ്റി​ൽ അ​റി​യി​ച്ച​ത് . അ​തും ഇ​ന്ന​ലെ എ​ന്ന പോ​ലെ ……നീ​ണ്ട നാ​ല്പ​ത്തി​യൊ​ന്നു വ​ർ​ഷ​ങ്ങ​ൾ …

പ​ക്ഷെ ഒ​ന്നു​ണ്ട് ..നീ ​എ​ന്‍റെ ആ​ദ്യ നാ​യി​ക​യാ​ണ് .. അ​തു കൊ​ണ്ട് ത​ന്നെ നീ ​എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​വ​ളാ​ണ് …. ഉ​ത്രാ​ട​രാ​ത്രി​ക്കാ​യി വാ​ണി​ജ​യ​റാം പാ​ടി​യ “മ​ഞ്ഞു പൊ​ഴി​യു​ന്നു. മാ​മ​രം കോ​ച്ചു​ന്നു ..” എ​ന്ന ബി​ച്ചു തി​രു​മ​ല എ​ഴു​തി​യ വ​രി​ക​ൾ കേ​ട്ട് ക​ണ്ണു അ​റി​യാ​തെ ഒ​ന്ന​ട​ച്ചു പോ​യാ​ൽ നി​ന്‍റെ ‘ പി​ണ​ക്ക​വും കു​ണു​ക്ക​വും ‘ എ​നി​ക്കു സ്വ​ന്തം ..!

എ​ല്ലാം ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഒ​രു കാ​ര്യം കൂ​ടി പ​റ​യാ​തെ വ​യ്യ …നി​ന്നെ നീ ​അ​റി​യാ​തെ സ്നേ​ഹി​ച്ചി​രു​ന്ന ആ​രാ​ധി​ച്ചി​രു​ന്ന ഒ​രാ​ൾ കൂ​ടി “ഉ​ത്രാ​ട​രാ​ത്രി​യി”​ൽ ഉ​ണ്ടാ​യി​രു​ന്നു. ര​വി​മേ​നോ​ൻ.

ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ഒ​രു​പാ​ട് , ര​വി​മേ​നോ​നെ​പ്പോ​ലെ ത​ന്നെ ഈ ​ലോ​കം നി​ന്നി​ൽ നി​ന്നും പ്ര​തീ​ക്ഷി​ച്ചു. നി​ന്നെ​പ്പ​റ്റി പ​റ​യു​മ്പോ​ഴെ​ല്ലാം അ​യാ​ൾ​ക്ക് ആ​യി​രം നാ​വാ​യി​രു​ന്നു.

ത​നി​ക്കു ഷൂ​ട്ട് ഇ​ല്ലെ​ങ്കി​ലും നീ ​അ​ഭി​ന​യി​ക്കു​ന്ന രം​ഗ​ങ്ങ​ൾ കാ​ണാ​ൻ ര​വി എ​നി​ക്ക് ക​മ്പ​നി ത​രു​ന്നു എ​ന്ന വ്യാ​ജേ​ന സെ​റ്റി​ൽ ഊ​ണും ഉ​റ​ക്ക​വും ക​ള​ഞ്ഞു കാ​ത്തി​ത്തി​രി​ക്കു​മാ​യി​രു​ന്നു. ര​വി​യും പോ​യി…..

ഒ​രി​ക്ക​ൽ ഞാ​ൻ മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ ചോ​ദി​ച്ചു : ” സ​ത്യം പ​റ ര​വി ….നി​ങ്ങ​ൾ​ക്ക് ശോ​ഭ​യെ അ​ത്ര​ക്കു​മി​ഷ്ട​മാ​ണോ?” ഒ​രു സെ​ക്ക​ന്‍റ് ആ​ലോ​ചി​ക്കാ​തെ ര​വി പ​റ​ഞ്ഞു .”ഇ​ഷ്ട്ട​മാ​ണ് ബാ​ലൂ …പ​ക്ഷേ …”ആ’ ​പ​ക്ഷേ​യി​ൽ ‘ എ​ല്ലാം ഉ​ണ്ട് …

Related posts

Leave a Comment