കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ ! രസകരമായ കുറിപ്പ് പങ്കുവെച്ച് ബാലചന്ദ്രമേനോന്‍…

വിവാഹവാര്‍ഷിക ദിനത്തില്‍ ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ വരദയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ മുമ്പും വാചാലനായിട്ടുണ്ട്. ‘കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12′, എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം… കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ….അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി …അച്ഛനായി …മരുമകനായി …അമ്മായി അച്ഛനായി …എന്തിന് ? അപ്പൂപ്പനായി ..വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം !ദൈവത്തിനു…

Read More

ശോ​ഭ​യെ എ​നി​ക്ക് ഇ​ഷ്ട​ട​മാ​ണ് … പ​ക്ഷേ ; ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച്  ബാ​ല​ച​ന്ദ്ര​മേ​നോ​ൻ; ഒപ്പം ചില വെളിപ്പെടുത്തലുകളും

  ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യി​ലെ നാ​യി​ക ശോ​ഭ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ച​ത്. ഒ​പ്പം ശോ​ഭ​യ​റി​യാ​തെ ശോ​ഭ​യെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ളെ​യും ബാ​ല​ച​ന്ദ്ര​മേ​നോ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ്‌​റ്റാ​ർ ഹോ​ട്ട​ലി​ലെ ഉ​ണ് അ​ല്ല , മ​റി​ച്ചു ഇ​ല​യി​ൽ വി​ള​മ്പി​യ പു​ന്നെ​ല്ലി​ന്‍റെ ചോ​റി​ൽ തൈ​രു ഒ​ഴി​ച്ച് കാ​ന്താ​രി മു​ള​ക് ‘ഞെ​വ​ടി ‘ ക​ഴി​ക്കു​ന്ന സു​ഖ​മാ​ണ് കെ.​പി.​എ .സി ​ല​ളി​ത​യു​ടെ ‘കു​ണു​ക്ക​മു​ള്ള’ സം​സാ​രം കേ​ൾ​ക്കാ​ൻ എ​ന്ന് ഞാ​ൻ പ​ണ്ടു പ​റ​ഞ്ഞ​ത് ഓ​ർ​ത്തു പോ​കു​ന്നു…… എ​ന്നാ​ൽ ആ ‘​കു​ണു​ക്കം’ ആ​ദ്യം കേ​ട്ട​ത് “ഉ​ത്രാ​ട​രാ​ത്രി ” എ​ന്ന എ​ന്‍റെ ആ​ദ്യ ചി​ത്ര നാ​യി​ക ശോ​ഭ​യി​ൽ നി​ന്നാ​ണ് . കേ​ൾ​ക്കാ​ൻ ഇ​മ്പ​മു​ള്ള “പി​ണ​ക്ക​വും കു​ണു​ക്ക​വും ….’ ച​ന്നം പി​ന്നം പെ​യ്യു​ന്ന മ​ഴ ന​ന​ഞ്ഞു മ​ദി​രാ​ശി അ​രു​ണാ​ച​ലം സ്റ്റു​ഡി​യോ​യി​ൽ അ​വ​ൾ എ​ന്‍റെ റെ​ക്കോ​ർ​ഡി​ങ്ങി​നു വ​ന്ന​ത്…

Read More

നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരില്‍ മികച്ച ആള്‍ ആകില്ല ! ബാലചന്ദ്രമേനോന്റെ തുറന്നു പറച്ചില്‍…

മലയാള സിനിമയ്ക്ക് മികച്ച നിരവധി നായികമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യപ്രതിഭയാണ് നടി ശോഭന. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ‘നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ…

Read More

പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസുണ്ടാവുകയെന്നത് അത്ര ചെറിയ കാര്യമല്ല ! ദിലീപിന്റെ മുഖത്ത് അന്ന് കണ്ടത് ആ ലാഘവമാണ്; ബാലചന്ദ്ര മേനോന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ദിലീപിന്റെ ജയില്‍വാസം കഴിഞ്ഞതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ബാലചന്ദ്രമേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഞാന്‍ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട് …ലാല്‍ മീഡിയായില്‍ ”എന്നാലും ശരത് ‘ എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ‘:കമ്മാര സംഭവത്തിനു ‘ വന്നതും. ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു. ബാലചന്ദ്ര മേനോന്‍ പറയുന്നു… ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക്…

Read More