പലപ്പോഴും നായകന്മാര്‍ക്കൊപ്പം ‘കിടന്ന്’ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ! അങ്ങനെയാണ് എന്നെ ചെറുപ്രായത്തില്‍ തന്നെ പലരും ആ പേര് വിളിക്കാന്‍ കാരണം; തുറന്നു പറച്ചിലുമായി റിയാ സെന്‍…

സിനിമാകുടുംബത്തില്‍ നിന്ന് അഭിനയലോകത്തേക്ക് കടന്നു വന്ന താരമാണ് റിയാ സെന്‍. മുത്തശ്ശി സുചിത്ര സെന്‍ ബംഗാളി സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ്. അമ്മ മൂണ്‍മൂണ്‍ സെന്നും സഹോദരി റെയ്മ സെന്നും ചലച്ചിത്ര രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍.

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തനതായ സ്ഥാനം ഉറപ്പിച്ച നടിയാണ് റിയാ. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ താജ്മഹലിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു.

ബംഗാളി,ഹിന്ദി സിനിമയ്ക്കു പുറമെ മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും താരം തിളങ്ങി. പൃഥ്വിരാജ്, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലെത്തുന്നത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ കയ്‌പേറിയ അനുഭവം പങ്കുവയ്ക്കുകയാണ് താരം. പല സിനിമകളിലും ബോള്‍ഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കരിയര്‍ പിന്നീട് സെക്‌സി നടി എന്ന ലേബലിലേക്ക് മാറുകയായിരുന്നു.

ഇതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.”പലപ്പോഴും നായകന്‍മാര്‍ക്ക് ഒപ്പം കിടന്നും ചേര്‍ന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അഭിനയിച്ചത് കൊണ്ട് ചെറുപ്രായത്തില്‍ തന്നെ പലരും സെക്‌സി എന്നാണ് വിളിച്ചിരുന്നത്”താരം പറയുന്നു.

സിനിമയ്ക്ക് പുറമേ നിരവധി വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാഗിണി എംഎംഎസ് റിട്ടേണ്‍, പോയ്‌സണ്‍ എന്നിവ താരം അഭിനയിച്ച പ്രധാനപ്പെട്ട വെബ് സീരീസുകള്‍ ആണ്. ഒരുപാട് പ്രശസ്ത മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment