തി​യ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണു​ന്ന​ത് ക്ലാ​സ്മു​റി​യി​ലി​രി​ക്കു​ന്ന​തു​പോ​ലെ; ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മെ​ന്ന് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍


പ​ത്ത​നം​തി​ട്ട: തി​യ​റ്റ​റി​ല്‍ ഇ​രു​ന്നു സി​നി​മ കാ​ണു​ന്ന​തു സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ ഇ​രു​ന്നു പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍.

ക്യാ​പ്റ്റ​ന്‍ രാ​ജു അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മാ​ണെ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പ​റ​ഞ്ഞു.

അ​ന​ശ്വ​ര ന​ട​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ജൂ​വി​ന്‍റെ പു​ത്ത​ന്‍​പീ​ടി​ക നോ​ര്‍​ത്ത് സെ​ന്റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ക​ല്ല​റ​യി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

Related posts

Leave a Comment