മലയാള സിനിമയിലെ യുവതാരരാജാക്കന്മാര്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്! ഇങ്ങനെയുള്ളവരുടെ കൈകളിലാണ് മലയാള സിനിമ; വിമര്‍ശനവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാള സിനിമയിലെ പുതുതലമുറയില്‍പ്പെട്ട ബഹുഭൂരിപക്ഷം അഭിനേതാക്കള്‍ക്കും മലയാള ഭാഷ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്.

മലയാള സിനിമയിലെ പുതുതലമുറയിലെ പല അഭിനേതാക്കള്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്നും  പക്ഷേ ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇക്കാര്യം പറഞ്ഞത്.

Related posts