ആ ​ത​രി​കി​ട​ക​ള്‍ ഇ​ന്നും..! രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ക​ണ്ടു പ​ഠി​ച്ച “ത​രി​കി​ട​ക​ള്‍’ ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ രാ​ഷ്‌ട്രീ​യ​ത്തി​ലും ഞാ​ന്‍ ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്…; ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

1971 മു​ത​ല്‍ 1974 വ​രെ​യു​ള്ള എ​ന്‍റെ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ് രാ​ഷ്‌ട്രീയ​ത്തി​ലെ എ​ന്‍റെ അ​ജ്ഞാ​ത​വാ​സം തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും.​

രാ​ഷ്‌ട്രീ​യ​ജീ​വി​ത​ത്തി​ല്‍ മ​ന​സി​ന് ഇ​ഷ്ട​പ്പെ​ട്ടോ വി​രു​ദ്ധ​മാ​യി​ട്ടോ നാം ​വി​ധേ​യ​രാ​കേ​ണ്ടി വ​രു​ന്ന “മ​ന​സാ​ക്ഷി​ക്കു’ നി​ര​ക്കാ​ത്ത ഇ​ട​പെ​ട​ലു​ക​ളും എന്‍റെ വീ​ക്ഷ​ണ​ങ്ങ​ളും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ട​ലു​ക​ള്‍ ക​ണ്ട് ഖി​ന്ന​നാ​യ​ത് കൊ​ണ്ടാ​വാം ഞാ​ന്‍ ഒ​രു അ​കാ​ല വി​രാ​മം സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ ആ ​ചു​രു​ങ്ങി​യ നാ​ളു​ക​ളി​ല്‍ ഞാ​ന്‍ ശ​രി​ക്കും ഒ​രു രാ​ഷ്‌ട്രീയ​ക്കാ​രന്‍റെ മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള “വീ​റും വാ​ശി​യു’മൊ​ക്കെ സ്വ​ന്ത​മാ​ക്കി .

മൂ​ന്നാം വ​ര്‍​ഷം കോ​ളേ​ജ് യൂ​ണി​യ​ന്‍ അ​ധ്യ​ക്ഷ​നാ​യി വി​ജ​യ​പ​താ​ക പാ​റി പ​റ​ത്തി​യി​ട്ടാ​ണ് ഞാ​ന്‍ രം​ഗം വി​ടു​ന്ന​ത് …അ​ന്ന് ഞാ​ന്‍ രാ​ഷ്‌ട്രീ​യ​ത്തി​ല്‍ ക​ണ്ടു പ​ഠി​ച്ച “ത​രി​കി​ട​ക​ള്‍’ ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ രാ​ഷ്‌ട്രീ​യ​ത്തി​ലും ഞാ​ന്‍ ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

-ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

Related posts

Leave a Comment