സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ  ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വെന്ന് ​ജ​സ്ഥാ​ൻ പാ​ഠ​പു​സ്ത​കം

ജ​യ്പു​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് രാ​ജ​സ്ഥാ​നി​ലെ പാ​ഠ​പു​സ്ത​കം. എ​ട്ടാം ക്ലാ​സ് സാ​മൂ​ഹ്യ പാ​ഠ പു​സ്ത​ക​ത്തി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ “ഫാ​ദ​ർ ഓ​ഫ് ടെ​റ​റി​സം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​മാ​ണ് പു​സ്ത​കം അ​ച്ച​ടി​ച്ച​ത്.

18-19 നൂ​റ്റാ​ണ്ടു​ക​ളി​ലെ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള 22-ാം അ​ധ്യാ​യ​ത്തി​ലെ 267-ാം പേ​ജി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.

 

Related posts