വെള്ളൂരിൽ ടി​വി കേ​ബി​ളി​നെ ചൊ​ല്ലി വാ​ക്കേ​റ്റം; വി​മു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: ടെ​ലി​വി​ഷ​ന്‍ കേ​ബി​ളി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ച​വി​ട്ടും ത​ള്ളു​മേ​റ്റ് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​മു​ക്ത​ഭ​ട​ന്‍ മ​രി​ച്ചു.​വെ​ള്ളൂ​ര്‍ ക​ണി​യേ​രി കൊ​ഴു​ന്തും​പ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കാ​മ്പ്ര​ത്ത് ബാ​ല​കൃ​ഷ്ണ​ൻ (68)ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ല്‍​വാ​സി​യാ​യ കൂ​ലേ​രി​ക്കാ​ര​ന്‍ സ​ന്തോ​ഷി​നെ(46) പ​യ്യ​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ഹ​രി​പ്ര​സാ​ദ് അ​റ​സ്റ്റു​ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ ടി​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സ​ന്തോ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലൂ​ടെ​യാ​ണ് കേ​ബി​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. സ​ന്തോ​ഷ് കേ​ബി​ള്‍ മു​റി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ ചൊ​ല്ലി​യാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ രാ​ത്രി​യി​ല്‍​ത​ന്നെ കേ​ബി​ള്‍ ശ​രി​യാ​ക്കി​യി​രു​ന്നു.

അ​തി​നി​ട​യി​ലും വാ​ക്കേ​റ്റം മു​റു​കി​യ​പ്പോ​ള്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​ണ് ബാ​ല​കൃ​ഷ്ണ​നെ പി​ന്തി​രി​പ്പി​ച്ച​ത്. വാ​ക്കേ​റ്റം തു​ട​ര്‍​ന്ന​പ്പോ​ള്‍ ബാ​ല​കൃ​ഷ്ണ​നെ ഭാ​ര്യ​വ​ന്ന് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ സ​ന്തോ​ഷി​ന്‍റെ ച​വി​ട്ടും ത​ള്ളു​മേ​റ്റ് ബാ​ല​കൃ​ഷ്ണ​ൻ ക​ല്ലി​ല്‍ ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ന്‍​ത​ന്നെ പ​രി​സ​ര​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ബാ​ല​കൃ​ഷ്ണ​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ബാ​ല​കൃ​ഷ്ണ​ന്‍ മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് കൊ​ണ്ടു​പോ​യി.

ഇ​ട​ച്ചേ​രി രു​ഗ്മി​ണി​യാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ര​ഞ്ജി​ത്ത്, ശ്രി​ജി​ത്ത് (മ​സ്‌​ക​റ്റ്), സ്മി​ത(​പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ള്‍:​ സി​ന്ധു, ര​ശ്മി(​മ​സ്‌​ക​റ്റ്), ജ​യ​ന്‍ (പ്രി​ന്‍​സി​പ്പ​ൽ ചി​ന്മ​യ വി​ദ്യാ​ല​യം, പാ​ല​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍:​ കാ​ര്‍​ത്യാ​യ​നി, ജാ​ന​കി, കു​സു​മം, രാ​ധ, ശ​ശി​ധ​ര​ന്‍.

Related posts