ബാ​ലാ​മ​ണി​യാ​കാ​ൻ ആ​ദ്യം വി​ളി​ച്ച​ത് സം​വൃ​ത​യെ! വീ​ട്ടു​കാ​ര്‍ ആ ​സ​മ​യ​ത്ത് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കാ​ന്‍ സ​മ്മ​തി​ച്ചി​ല്ല; കാരണം…

ര​ഞ്ജി​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ ന​ന്ദ​നം എ​ന്ന ചി​ത്രം സൂ​പ്പ​ര്‍ ഹി​റ്റാ​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ്, ന​വ്യ നാ​യ​ര്‍, രേ​വ​തി, ക​വി​യൂ​ര്‍ പൊ​ന്ന​മ്മ, ജ​ഗ​തി ശ്രീ​കു​മാ​ർ, ഇ​ന്ന​സെ​ന്‍റ് സി​ദ്ധി​ഖ് തു​ട​ങ്ങി പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​വ്യ നാ​യ​ര്‍ അ​ല്ലാ​യി​രു​ന്നു ന​ന്ദ​ന​ത്തി​ലേ​ക്ക് ര​ഞ്ജി​ത്തി​ന്‍റെ ആ​ദ്യ ചോ​യ്സ്.

സം​വൃ​ത സു​നി​ലി​നെ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​ക്കാ​നാ​ണ് ര​ഞ്ജി​ത്ത് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം ഒ​രി​ക്ക​ൽ സം​വൃ​ത ത​ന്നെ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ചേ​ട്ട​ന്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബ​സു​ഹൃ​ത്ത് ആ​ണ്. അ​ങ്ങ​നെ എ​നി​ക്ക് ന​ന്ദ​നം സി​നി​മ​യു​ടെ ക്ഷ​ണം ര​ഞ്ജി​ത്തേ​ട്ട​ത്തി​ല്‍ നി​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് ഞാ​ന്‍ പ​ത്താം ക്ലാ​സി​ല്‍ ആ​യി​രു​ന്നു. അ​ത് കൊ​ണ്ട് ത​ന്നെ വീ​ട്ടു​കാ​ര്‍ ആ ​സ​മ​യ​ത്ത് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കാ​ന്‍ സ​മ്മ​തി​ച്ചി​ല്ല.

അ​ങ്ങ​നെ​യാ​ണ് ന​ന്ദ​ന​ത്തി​ല്‍ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്- സം​വൃ​ത പ​റ​ഞ്ഞു.

അ​തി​നു​ശേ​ഷം ര​ഞ്ജി​ത്ത് ചേ​ട്ട​ൻ ത​ന്നെ മ​റ്റൊ​രു സി​നി​മ​യി​ലേ​ക്കും വി​ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ആ ​ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് സം​വൃ​ത പ​റ​യു​ന്നു.

പി​ന്നീ​ട് ലാ​ല്‍​ജോ​സ് ചി​ത്രം ര​സി​ക​നി​ല്‍ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യാ​ണ് സം​വൃ​ത സു​നി​ല്‍ അ​ര​ങ്ങേ​റി​യ​ത്. -പി​ജി

Related posts

Leave a Comment