അ​ഭി​ന​യി​ച്ചു കി​ട്ടി​യ കാ​ശ് ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യക്കിറ്റായും പണമായും നൽകി ബാ​ല​താ​രം; ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൽ​കി​യത്‌ അ​റു​പ​ത്തി​യെ​ട്ടു കു​ടും​ബ​ങ്ങള്‍ക്ക്‌

മ​ണ്ണ​ഞ്ചേ​രി: അ​ഭി​ന​യി​ച്ചു കി​ട്ടി​യ കാ​ശ് ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യക്കിറ്റായും പണമായും നൽകി ബാല താരം മാതൃകയായി.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡ് ഞാ​ണ്ടി​രി​ക്ക​ൽ ഗോ​കു​ല​ത്തി​ൽ മ​നോ​ജ്-ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​ന്ദു കൃ​ഷ്ണ​യെ​ന്ന ബാ​ല​താ​ര​മാ​ണ് സി​നി​മ​ക​ളി​ലും ടെ​ലിഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ച​തി​നു പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച തു​ക കോ​വി​ഡ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക​ട​ക്കം ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തും പ​ണ​മാ​യി ന​ൽ​കി​യും മാ​തൃ​ക​യാ​യ​ത്.

ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ സു​ധ​ർ​മ, മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് എ​ന്നി​വ​ർ ബാ​ല​താ​ര​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.

അ​റു​പ​ത്തി​യെ​ട്ടു കു​ടും​ബ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന് മാ​താ​വ് ബി​ന്ദു പ​റ​ഞ്ഞു. ആ​ല​പ്പു​ഴ എ​സ്ഡി​വി ബോ​യ്സ് സ്കൂ​ൾ 9-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ന​ന്ദു കൃ​ഷ്ണ ഇ​തി​നോ​ട​കം ര​ണ്ടു ത​മി​ഴ് സി​നി​മ​ക​ളി​ലും ഇ​രു​പ​ത്തി മൂ​ന്നോ​ളം ടെ​ലി​ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​യാ​യ മ​നോ​ജും ഭാ​ര്യ​യും ചേ​ർ​ന്ന് ആ​ല​പ്പു​ഴ തി​രു​മ​ല വി​ള​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ത​യ്യ​ൽ യൂ​ണി​റ്റ് ന​ട​ത്തി​വ​രു​ക​യാ​ണ്.

ന​വ്യ​യാ​ണ് ന​ന്ദു കൃ​ഷ്ണ​യു​ടെ ഏ​ക സ​ഹോ​ദ​രി.​ മ​ക​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാവി​ധ പി​ൻ​തു​ണ​യു​മാ​യി അച്ഛ​നും അ​മ്മ​യും കൂ​ടെ​യു​ണ്ട്.

Related posts

Leave a Comment