തീക്കട്ടയിലും ഉറുമ്പരിക്കുന്നു..! ഒ​ടു​വി​ൽ ഡി​വൈ​എ​സ്പിയു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ത​ന്നെ അ​ദ്ദേ​ഹം ചെയ്തത് ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: പോ​ലീ​സു​കാ​രു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​ക്കി പ​ണാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ത​ന്‍റെ പേ​രി​ല്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​താ​യി ഡി​വൈ​എ​സ്പി ഡോ.​ആ​ർ.​ ജോ​സ് ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടു​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു.

ഫേ​സ് ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ അ​ടി​യ​ന്തര ആ​വ​ശ്യം എ​ന്നോ​ണം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ ത​ന്ത്രം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​നി​ല്‍ ജോ​ലി​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ എ​സ്ഐ​യു​ടെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല സു​ഹൃ​ത്തു​ക്ക​ളെ​യും അ​തി​ല്‍ ഫ്ര​ണ്ട്‌​സ് ആ​ക്കു​ക​യും പി​ന്നീ​ട് പ​ണാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടു വ​ര്‍​ഷ​മാ​യി ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍.​ ജോ​സ് ത​ന്‍റെ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യെ​ന്ന വി​വ​രം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഡോ.​ആ​ര്‍.​ജോ​സി​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ജോ​സ് ആ​ര്‍ പ​ത്ത​നം​തി​ട്ട എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ് ബു​ക്കി​ലെ പ്രൊ​ഫൈ​ല്‍ ചി​ത്രം മാ​റ്റു​ക​യും സൈ​ബ​ര്‍ സെ​ല്ലി​നു പ​രാ​തി കൈ​മാ​റു​ക​യും ചെ​യ്ത​താ​യി അ​റി​യി​ച്ചു.

പി​ന്നീ​ട് ഈ ​അ​ക്കൗ​ണ്ട് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ നി​ര​വ​ധി ത​ട്ടി​പ്പു​ക​ളും പ​ണാ​പ​ഹ​ര​ണ​വും ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല​യെ​ന്ന​ത് പോ​ലീ​സി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment