ബാ​ലു വ​ർ​ഗീ​സി​നെ​തി​രെ യു​വ​തി​യു​ടെ ലൈം​ഗി​കാ​രോ​പ​ണം; പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത് സു​ഷി​ൻ ശ്യാം

ന​ട​ൻ ബാ​ലു വ​ർ​ഗീ​സി​നെ​തി​രെ യു​വ​തി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ വാ​ർ​ത്ത​യു​ടെ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത് സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാം. ​വാ​ർ​ത്ത​യു​ടെ ന്യൂ​സ് കാ​ർ​ഡ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്താ​ണ് സു​ഷി​ൻ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു​വെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി ബാ​ലു പെ​രു​മാ​റി​യെ​ന്നു​മാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി ന​ട​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് ന​ട​ൻ ബാ​ലു വ​ർ​ഗീ​സി​ന് യു​വ​തി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ മാ​പ്പ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഇ​നി ഇ​ത്ത​രം പെ​രു​മാ​റ്റം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ച​ട​ങ്ങി​നി​ടെ സ്വി​മ്മിം​ഗ് പൂ​ളി​ന​രി​കി​ൽ വ​ച്ച് ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​യി​രു​ന്നു​വെ​ന്നാ​ണ് ന​ട​ൻ പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ ബാ​ലു വ​ർ​ഗീ​സ് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നാ​ണ് യു​വ​തി അ​റി​യി​ച്ച​ത്.

K-Rail Survey

 

 

Related posts

Leave a Comment