വീടുകളിൽ കാതോട് കാതോരൻ; കിലോയ്ക്ക് 25 രൂ​പ; ഇതര സം​സ്ഥാ​ന ഏ​ത്ത​യ്ക്ക വി​പ​ണി കീ​ഴ​ട​ക്കു​ന്നു

മാ​ന്നാ​ർ: സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല കു​തി​ക്കു​ന്പോ​ൾ ഏ​ത്ത​യ്ക്കാ സാ​ധാ​ര​ണ​ക്കാ​രു​ടെ താ​ര​മാ​കു​ന്നു. എ​ത്ത​യ്ക്കാ​യു​ടെ വി​ല​ക്കുറ​വാ​ണ് ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. 100 രൂ​പ​യ്ക്ക് നാ​ല് കി​ലോ ന​ൽ​കി പെ​ട്ടി ഓ​ട്ടോ​യി​ലാ​ണ് വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഏ​ത് നി​ര​ത്തി​ലും ഏ​ത്തയ്ക്ക ക​ച്ച​വ​ട​മാ​ണ്.

ബീ​ൻ​സ്, പ​യ​ർ, കാ​ര​റ്റ്, വെ​ണ്ട​യ്ക്ക എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി തോ​ര​നും മ​റ്റു​മാ​യി എ​ല്ലാ​വ​രും വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നാ​ൽ ഇ​ത്ത​രം പ​ച്ച​ക്ക​റി​ക​ൾ​ക്ക് ത​ൽ​ക്കാ​ലം അ​വ​ധി ന​ൽ​കി ഏ​ത്ത​നാ​ണ് എ​ല്ലാ​വ​രും വാ​ങ്ങു​ന്ന​ത്.

തോ​ര​ൻ വ​യ്ക്കു​വാ​നും മെ​ഴു​ക്കു​പു​ര​ട്ടു​വാ​നും മ​റ്റും ന​ല്ല​താ​യ​തി​നാ​ലും വി​ല കു​റ​വാ​യ​തി​നാ​ലും എ​ല്ലാ​വ​രും ഏ​ത്ത​യ്ക്കയാ​ണ് വാ​ങ്ങു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഏ​ത്ത​ൻ ധാ​ര​ള​മാ​യി എ​ത്തിക്കൊണ്ടി​രി​ക്കു​ന്ന​ത്.

നാ​ട​ൻ എ​ത്ത​യ്ക്കാ​യ്ക്ക് 50 മു​ത​ൽ 70 വ​രെ വി​ല​യു​ള്ള​പ്പോ​ൾ അ​ന്യ​സം​സ്ഥാ​ന എ​ത്ത​യ്ക്ക 25 രൂ​പാ​യ്ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ൽ വ​ൻ തോ​തി​ലാ​ണ് ഇ​ത് വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്.

പ്ര​കൃ​തി അ​നു​കൂ​ല​മാ​യി​തി​നാ​ൽ വ​ൻ വി​ള​വെ​ടു​പ്പ് ഏ​ത്ത​ന് ക​ർ​ണാ​ട​ക​യി​ൽ ഉ​ണ്ടാ​യ​താ​ണ് മ​ല​യാ​ളി​ക്ക് ഗു​ണ​മാ​യ​ത്. ഒ​രാ​ഴ്ച കൂ​ടി ഇ​തി​ന്‍റെ വി​ൽ​പ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment