യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വീട്ടമ്മ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവർ കുടുങ്ങിയത്

ക​രു​നാ​ഗ​പ്പ​ള്ളി: ദേശീയപാതയിൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ സം​ഘം പി​ടി​യി​ൽ.​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.​ ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​ത്ത മ​ണ​ലി​നു സ​മീ​പം നടന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​തി​ർ സം​ഘ​ത്തെ അ​ക്ര​മി​ക്കാ​ൻ എ​ത്തി​യ സം​ഘ​മാ​ണ് പോലീസ് പിടിയിലായത്.

സം​ഘം ദേശീയപാത വഴി സഞ്ചരിക്കുന്നതിനിടെ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സംഘത്തിലെ ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.​ ഇവർക്കായി അന്വേഷണം തുടരുകയാണ്.

Related posts