ഒരു വൈറസിനും തകര്‍ക്കാനാവാത്ത പ്രണയം ! കൊറോണയെ മറികടന്ന് ഒരു ഇന്തോ-ചൈനീസ് വിവാഹം; അപൂര്‍വ പ്രണയകഥ ഇങ്ങനെ…

കൊറോണ വൈറസ് എന്നല്ല ഒരു ശക്തിയ്ക്കും തോല്‍പ്പിക്കാനാവില്ല യഥാര്‍ഥ പ്രണയത്തെ. ജി ഹോ എന്ന ചൈനക്കാരിയുടെയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരന്റെയും വിവാഹം ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ നടന്നപ്പോള്‍ വിജയിച്ചത് പ്രണയമാണ്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്.

തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.


അങ്ങനെ സത്യാര്‍ത്ഥിന്റെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹിതരായി.

ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി ഹൊ പറഞ്ഞു. മരുമകളെ ഇഷ്ട്ടമായെന്നും സത്യാര്‍ത്ഥിന്റെ പ്രണയം നേരത്തെ അറിയാമായിരുന്നു എന്നും സത്യാര്‍ത്ഥിന്റെ അമ്മ പറഞ്ഞു.

ജിയുടെ മാതാപിതാക്കള്‍ വളരെ കൗതുകത്തോടെയാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് അവര്‍ പറയുന്നു. എന്തായാലും കൊറോണ പോലും ഇവരുടെ പ്രണയത്തിനു മുമ്പില്‍ സലാം പറഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts

Leave a Comment