ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ കാ​ണാ​താ​യ നാ​ലാ​മ​ത്തെ ആളുടെയും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ചെമ്പുകടവ്‌ മോ​ള​ക്കു​ന്നി​ൽ ബി​നു ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്

banasuradam---missing-deadbപ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ മീ​ൻ പി​ടു​ത്ത​ത്തി​നി​ടെ കാ​ണാ​താ​യ നാ​ലാ​മ​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.  കോ​ഴി​ക്കോ​ട് ചെ​ന്പു​ക​ട​വ് മോ​ള​ക്കു​ന്നി​ൽ ബി​നു(42)​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ നാ​ലുപേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

നാ​വി​ക സേ​ന​യും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബ ഡൈ​വിം​ഗ്, കോ​ഴി​ക്കോ​ട് നി​ന്നു​മെ​ത്തി​യ അ​ണ്ട​ർ​വാ​ട്ട​ർ സെ​ർ​ച്ചിം​ഗ് ടീം, ​തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യം​ഗ​ങ്ങ​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി സം​ഘ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും അ​ണ​ക്കെ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് മു​ഖ്യപ​ങ്ക് വ​ഹി​ച്ചു.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ബാ​ണാ​സു​ര​സാ​ഗ​ർ റി​സ​ർ​വോ​യ​റി​ലെ പ​ഴ​യ ത​രി​യോ​ട് അ​ങ്ങാ​ടി ഭാ​ഗ​ത്താ​ണ് കു​ട്ട​ത്തോ​ണി​ക​ൾ മ​റി​ഞ്ഞ് നാ​ലുപേ​രെ കാ​ണാ​താ​യ​ത്. ഏ​ഴുപേ​ർ ഡാ​മി​ലെ വെ​ള്ള​ത്തി​ൽ വീ​ണെ​ങ്കി​ലും മൂ​ന്നുപേ​ർ നീ​ന്തി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ഉ​ണ്ടാ​യ ഭാ​ഗ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ നെ​ല്ലി​പ്പൊ​യി​ൽ മ​ണി​ത്തൊ​ടി മാ​ത്യു​വി​ന്‍റെ മ​ക​ൻ മെ​ൽ​ബി​ൻ(34), വ​യ​നാ​ട് ത​രി​യോ​ട് സി​ങ്കോ​ണ പ​ടി​ഞ്ഞാ​റെ​ക്കു​ടി​യി​ൽ വി​ത്സ​ണ്‍(50) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​വും ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് നെ​ല്ലി​പ്പൊ​യി​ൽ കാ​ട്ടി​ലി​ട​ത്ത് സ​ച്ചി​ൻ ച​ന്ദ്ര​ൻ (20) ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts