10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് കള്ളൻ കൊണ്ടു പോയി;മൂക്കത്ത് വിരൽ വെച്ച് യാത്രക്കാർ

യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന​താ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ. 10 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ബാം​ഗ്ലൂ​രി​ൽ ഒ​രു ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

എ​ന്നാ​ൽ രാ​വി​ലെ ക​ണ്ണു തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​പ്ര​ത്യ​ക്ഷ​മാ​യി. പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​ത്   മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ബാം​ഗ്ലൂ​രി​ൽ ഇ​ത് ആ​ദ്യ​മാ​യ​ല്ല  ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​താ​കു​ന്ന​ത്. ഇ​തി​നു മു​ൻ​പ് പ​ല ത​വ​ണ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ബാം​ഗ്ലൂ​രി​ലെ ക​ണ്ണി​ങ്ഹാം റോ​ഡി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രു​ന്ന​ത്.  ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​രി​പ്പി​ട​ങ്ങ​ളും പു​റം ഘ​ട​ന​യു​മെ​ല്ലാം സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ്.

ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും തൂ​ണു​ക​ളും മേ​ൽ​ക്കൂ​ര​യും ഉ​ൾ​പ്പെ​ടെ മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment