ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ചു​ട്ടു​പ​ഴു​ത്ത തീ​ക്ക​ന​ലി​ലൂ​ടെ ന​ഗ്ന​പാ​ദ​നാ​യി ന​ട​ന്ന് ബം​ഗ്ലാ​ദേ​ശ് താ​രം; ഇ​തി​നു പി​ന്നി​ലെ കാ​ര്യം

വ​രാ​ന്‍ പോ​കു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ടീ​മു​ക​ളെ​ല്ലാം.

അ​തി​നി​ടെ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണ​ര്‍ മു​ഹ​മ്മ​ദ് ന​യിം ഷെ​യ്ഖി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ പ​രി​ശീ​ല​നം.

മ​നോ​ധൈ​ര്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​രം തീ ​ക​ന​ലി​ല്‍ ന​ട​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും 35 ടി20 ​മ​ത്സ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശി​നാ​യി ക​ളി​ച്ച താ​ര​മാ​ണ് മു​ഹ​മ്മ​ദ് ന​യിം.

ഏ​ഷ്യാ ക​പ്പി​നു മു​ന്നേ​ടി​യാ​യാ​ണ് താ​ര​ത്തി​ന്റെ മൈ​ന്‍​ഡ് ട്രെ​യി​നി​ങ്. ഈ ​ട്രെ​യി​നി​ങ്ങി​ന്റെ ഭാ​ഗ​മാ​യി താ​രം ചു​ട്ടു പൊ​ള്ളു​ന്ന തീ ​ക​ന​ലി​ലൂ​ടെ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

മൈ​ന്‍​ഡ് ട്രെ​യി​ന​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ​രീ​ക്ഷ​ണം.

ദീ​ര്‍​ഘ ശ്വാ​സ​മെ​ടു​ത്ത് താ​രം ക​ന​ലി​ലൂ​ടെ അ​നാ​യാ​സം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഒ​രു ബ​ക്ക​റ്റി​ല്‍ വെ​ള്ളം നി​റ​ച്ചു വ​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ഈ ​മാ​സം 30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 17 വ​രെ​യാ​ണ് ഏ​ഷ്യാ ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍. പാ​കി​സ്ഥാ​നും ശ്രീ​ല​ങ്ക​യു​മാ​ണ് വേ​ദി​ക​ള്‍.

ഷാ​ക്കി​ബ് അ​ല്‍ ഹ​സ​ന്‍ ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്റെ ആ​ദ്യ പോ​രാ​ട്ടം ശ്രീ​ല​ങ്ക​ക്കെ​തി​രെ​യാ​ണ്. ഈ ​മാ​സം 31നാ​ണ് ബം​ഗ്ലാ ടീ​മി​ന്റെ മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്.

Related posts

Leave a Comment