ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ചു​ട്ടു​പ​ഴു​ത്ത തീ​ക്ക​ന​ലി​ലൂ​ടെ ന​ഗ്ന​പാ​ദ​നാ​യി ന​ട​ന്ന് ബം​ഗ്ലാ​ദേ​ശ് താ​രം; ഇ​തി​നു പി​ന്നി​ലെ കാ​ര്യം

വ​രാ​ന്‍ പോ​കു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ടീ​മു​ക​ളെ​ല്ലാം. അ​തി​നി​ടെ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണ​ര്‍ മു​ഹ​മ്മ​ദ് ന​യിം ഷെ​യ്ഖി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ പ​രി​ശീ​ല​നം. മ​നോ​ധൈ​ര്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​രം തീ ​ക​ന​ലി​ല്‍ ന​ട​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും 35 ടി20 ​മ​ത്സ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശി​നാ​യി ക​ളി​ച്ച താ​ര​മാ​ണ് മു​ഹ​മ്മ​ദ് ന​യിം. ഏ​ഷ്യാ ക​പ്പി​നു മു​ന്നേ​ടി​യാ​യാ​ണ് താ​ര​ത്തി​ന്റെ മൈ​ന്‍​ഡ് ട്രെ​യി​നി​ങ്. ഈ ​ട്രെ​യി​നി​ങ്ങി​ന്റെ ഭാ​ഗ​മാ​യി താ​രം ചു​ട്ടു പൊ​ള്ളു​ന്ന തീ ​ക​ന​ലി​ലൂ​ടെ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മൈ​ന്‍​ഡ് ട്രെ​യി​ന​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ​രീ​ക്ഷ​ണം. ദീ​ര്‍​ഘ ശ്വാ​സ​മെ​ടു​ത്ത് താ​രം ക​ന​ലി​ലൂ​ടെ അ​നാ​യാ​സം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഒ​രു ബ​ക്ക​റ്റി​ല്‍ വെ​ള്ളം നി​റ​ച്ചു വ​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഈ ​മാ​സം 30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 17 വ​രെ​യാ​ണ് ഏ​ഷ്യാ ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍. പാ​കി​സ്ഥാ​നും ശ്രീ​ല​ങ്ക​യു​മാ​ണ് വേ​ദി​ക​ള്‍. ഷാ​ക്കി​ബ് അ​ല്‍…

Read More

യാ​ത്ര​യ്ക്കി​ടെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു ! ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്; വാ​ഹ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ല്‍ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ചു. കി​ണാ​ശ്ശേ​രി സ്വ​ദേ​ശി ഹ​സീ​ന​യു​ടെ സ്‌​കൂ​ട്ട​ര്‍ ആ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഹ​സീ​ന​യും ഭ​ര്‍​ത്താ​വ് റി​യാ​സും വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം. മം​ഗ​ലം-​ഗോ​വി​ന്ദ​പു​രം റോ​ഡി​ല്‍ വെ​ച്ച് വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ ഇ​രു​വ​രും വാ​ഹ​നം നി​ര്‍​ത്തി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വാ​ഹ​ന​ത്തി​ന് തീ ​പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ങ്കോ​ടു നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. വാ​ഹ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Read More

ഉറങ്ങിപ്പോയപ്പോള്‍ വണ്ടി ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചു; ഋഷഭ് പന്ത് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വീഡിയോ കാണാം…

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവി എസ് ലക്ഷ്മണ്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ ബിഎംഡബ്ല്യു കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് തന്നെ ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് ഉടന്‍തന്നെ തീപിടിക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ രക്ഷപ്പെടലിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി…

Read More

ഹി​ജാ​ബ് കീ​റി​യെ​റി​ഞ്ഞ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ! തെ​രു​വു​ക​ളി​ല്‍ ഇ​ര​മ്പി​യാ​ര്‍​ത്ത് വ​നി​ത​ക​ള്‍; മ​ഹ്‌​സ​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​ത്തു​ന്നു; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​റാ​നി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത യു​വ​തി മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം രാ​ജ്യ​ത്താ​ക​മാ​നം വ്യാ​പി​ക്കു​ന്നു. ഇ​റാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി ഹി​ജാ​ബ് വ​ലി​ച്ചു​കീ​റു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്തു. ‘ഏ​കാ​ധി​പ​തി​ക്ക് മ​ര​ണം’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ചി​ല​ര്‍ മു​ടി​മു​റി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. ഇ​സ്ലാ​മി​ക് ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ ത​ല മ​റ​യ്ക്കാ​തി​രി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്. പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ കു​ര്‍​ദി​സ്ഥാ​നി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​രി​ക​യാ​യി​രു​ന്ന 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി എ​ന്ന യു​വ​തി​യെ​യാ​ണ് ത​ല ശ​രി​യാ​യി മ​റ​ച്ചി​ല്ലെ​ന്ന​പേ​രി​ല്‍ ചൊ​വ്വാ​ഴ്ച ഇ​റാ​നി​യ​ന്‍ മ​ത പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പോ​ലീ​സ് വാ​നി​നു​ള്ളി​ല്‍ ഇ​വ​രെ മ​ര്‍​ദി​ച്ചെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. അ​റ​സ്റ്റു​ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക​ഴി​ഞ്ഞ് മ​ഹ്സ​യെ ക​സ്ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി എ​ന്ന പോ​ലീ​സി​ന്റെ വാ​ദം ബ​ന്ധു​ക്ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു. വെ​ള്ളി​യാ​ഴ്ച യു​വ​തി മ​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം…

Read More

സഹോദരപുത്രനൊപ്പം പാലക്കാട്ടു നിന്നും ഒളിച്ചോടിയ യുവതിയുടെ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തി ! യുവതിയും കാമുകനും പിടിയില്‍;സംഭവം ഇങ്ങനെ…

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന്‍ അല്‍ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില്‍ പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്‍ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Read More

ജീപ്പിനു തീപിടിച്ച് വ്യാപാരി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത ! വാഹനത്തിനു തീപിടിച്ചപ്പോള്‍ ഇറങ്ങി രക്ഷപെടാമായിരുന്നിട്ടും ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്ന സംശയം മുറുകുന്നു…

അടിമാലി: ജീപ്പിന് തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന പേരില്‍ പെയിന്റ് വ്യാപാരി കൂടിയായ ബേബി ഇന്നലെ വൈകിട്ട് ആനച്ചാലില്‍ നിന്നും ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നതായി ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞു. വിമലാസിറ്റിയിലെ റോഡുവക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ വാഹനത്തിന്റെ െ്രെഡവിംഗ് സീറ്റില്‍ ചാരിയിക്കുന്ന നിലയില്‍ കത്തിയെരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ തീ ആളിക്കത്തുന്ന ചിത്രങ്ങള്‍ സാമൂഹിക…

Read More

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ആളുടെ ജനനേന്ദ്രിയത്തിന് മദ്യപര്‍ തീ കൊളുത്തി; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ ജനനേന്ദ്രിയത്തിന് സാമൂഹിക വിരുദ്ധര്‍ തീകൊളുത്തി. കോടമ്പാക്കം രംഗരാജ പുരത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമാണ് സംഭവം. മദ്യപാനികളായ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാഫര്‍ എന്ന 50കാരനാണ് ഈ ദുരനുഭവം നേരിട്ടത്. ഈ മാസം നാലാം പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത ഒരാളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ ഉറങ്ങുകയായിരുന്ന ജാഫറിന്റെ വസ്ത്രം മാറ്റി ജനനേന്ദ്രിയത്തിന് നേരെ കത്തിച്ച ചൂട്ട് പിടിക്കുകയായിരുന്നു. ജാഫറും മദ്യപിച്ച അവസ്ഥയിലായതിനാല്‍ ഉണര്‍ന്നെങ്കിലും അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു. ജനനേന്ദ്രിയത്തിന് തീ വെച്ച ശേഷം പൈപ്പ് ഉപയോഗിച്ച് ജാഫറിനെ മര്‍ദ്ദിക്കുകയും ചെയ്തു. തീയിടുന്നതിന്റേയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആക്രമികള്‍ക്കെതിരേ പ്രതിഷേധം വ്യാപകമാണ്.

Read More