ഈ ​ന​ഗ​ര​ത്തി​ന്‍റെ മു​ഴു​വ​ന്‍ പേ​ര് ഇ​ങ്ങ​നെ ആ​യി​രു​ന്നൊ!; ഏ​റ്റ​വും നീ​ളം കൂ​ടി​യ സ്ഥ​ല​നാ​മം

പ​ല നാ​ടു​ക​ള്‍​ക്കും ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ കാ​ണു​മ​ല്ലൊ. ചി​ല പേ​രു​ക​ള്‍ ച​രി​ത്രവു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​താ​ണ​ല്ലൊ. എ​ന്നാ​ല്‍ അ​ധി​നി​വേ​ശ​ങ്ങ​ള്‍ നി​മി​ത്തം പ​ല നാ​ടു​ക​ള്‍​ക്കും സ്വ​ന്തം പേ​രു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​റു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കി​പ്പു​റ​മാ​കും പേ​ര് തി​രി​കെ ല​ഭി​ക്കു​ക.

ചി​ല സ്ഥ​ല​ങ്ങ​ളു​ടെ പേ​ര് ഒ​ന്നാ​ണെ​ങ്കി​ലും മ​റ്റ് നാ​ട്ടു​കാ​ര്‍​ക്ക് ഉ​ച്ഛ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ങ്കി​ല്‍ മ​റ്റൊ​രു പേ​രി​ലും അ​റി​യ​പ്പെ​ടും. ഇ​പ്പോ​ഴി​താ താ​യ്‌ലന്‍​ഡിന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ന്‍റെ യ​ഥാ​ര്‍​ഥ പേ​ര് ഒ​രു യു​വ​തി പ​റ​യു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൗ​തു​ക​മാ​വു​ക​യാ​ണ്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉള്ള ഒ​രു ബ​സി​ല്‍ ടൂ​ര്‍ ഗൈ​ഡ് ഈ ​നാ​ടിന്‍റെ പേ​ര് ഉ​ച്ഛ​രി​ക്കു​ന്നു. “ക്രും​ഗ് തേ​പ് മ​ഹാ​ന​ഖോ​ന്‍ ആ​മോ​ന്‍ ര​ത്ത​ന​കോ​സി​ന്‍ മ​ഹീ​ന്ത​ര അ​യു​ത​യ മ​ഹാ​ദി​ലോ​ക് ഫോ​പ് നൊ​പ്പ​ര​ത് ര​ച്ച​ത്ത​നി ബു​രി​റോം ഉ​ദോ​മ്ര​ത്ച​നി​വേ​ത് മ​ഹാ​സ​ത​ന്‍ ആ​മോ​ന്‍ പി​മാ​ന്‍ അ​വ​ത​ന്‍ സ​തി​ത് സ​ക്ക​ത്ത​ട്ടി​യ വി​ത്സ​നു​കം പ്ര​സി​ത്’ എ​ന്നാ​ണ​ത്രെ ഈ ​ന​ഗ​ര​ത്തി​ന്‍റെ പേ​ര്.

ഒ​രു ക​വി​ത പോ​ലെ​യു​ള്ള പ​ദ​പ്ര​യോ​ഗ​മാ​ണ് ഈ ​പേ​രി​ല്‍. അ​ത് അ​ന​ശ്വ​ര ന​ഗ​രം, മ​ഹ​ത്താ​യ ന​ഗ​രം എ​ന്ന് വി​വ​ര്‍​ത്ത​നം ചെ​യ്യു​ന്നു. ഒ​മ്പ​ത് ര​ത്‌​ന​ങ്ങ​ള്‍, രാ​ജാ​വി​ന്‍റെ ഇ​രി​പ്പി​ടം, രാ​ജ​കൊ​ട്ടാ​ര​ങ്ങ​ളു​ടെ ന​ഗ​രം, ഇ​ന്ദ്ര​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം വി​ശ്വ​ക​ര്‍​മ​ന്‍ സ്ഥാ​പി​ച്ച ദേ​വ​ന്മാ​രു​ടെ അ​വ​താ​ര​മാ​യ ഭ​വ​നം എ​ന്നൊ​ക്ക​യാ​ണ​ത്രെ ഈ ​പേ​രി​ല​ട​ങ്ങി​യി​ട്ടു​ള്ള​ത്.

എന്നാൽ മി​ക്ക താ​യ്‌വാന്‍ സ്വ​ദേ​ശി​ക​ളും “ക്രും​ഗ് തേ​പ് മ​ഹാ ന​ഖോ​ണ്‍’ എ​ന്ന് ചു​രു​ക്കി​യാ​ണ​ത്രെ ന​ഗ​ര​ത്തെ പ​റ​യു​ക. “ബാ​ങ്കോ​ക്കി​ന്‍റെ മു​ഴു​വ​ന്‍ പേ​ര് സ്ഥ​ല​ത്തി​ന്‍റെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പേ​രാ​യി ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് അം​ഗീ​ക​രി​ച്ചു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വോ​വി ജെ​യ്ന്‍ ഡെ​മെ​റെ എ​ന്ന​യാ​ള്‍ വീ​ഡി​യോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. “ജന്മസ്ഥലം പൂരിപ്പിക്കാൻ അവിടുത്തുകാർക്ക് ഒരുപേന മതിയാകില്ല’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Related posts

Leave a Comment