ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്യാ​ൻ വ​രു​ന്ന ദി​വ​സം കാ​ഞ്ഞാ​ണി സ്വ​ദേ​ശി​ ജീ​വ​നൊ​ടു​ക്കി


കാ​ഞ്ഞാ​ണി: വീ​ട് ജ​പ്തി ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​നു​മു​ന്പേ യു​വാ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു. മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ചെ​മ്പ​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു (25) ആ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

വീ​ട് നി​ർ​മാ​ണ​ത്തി​ന് ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​ൻ മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സ്വ​കാ​ര്യ ബാ​ങ്ക് കാ​ഞ്ഞാ​ണി ശാ​ഖ​യി​ൽ നി​ന്നും പി​താ​വ് വി​ന​യ​ൻ എ​ട്ടു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പ​ലി​ശ​യും മു​ത​ലും സ​ഹി​തം 8,74,000 രൂ​പ തി​രി​ച്ച​ട​ച്ചി​രു​ന്നു.

ബാ​ക്കി​യു​ള്ള ആ​റ് ല​ക്ഷം രൂ​പ അ​ട​ക്കാ​ൻ ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ട അ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് വീ​ട് ഒ​ഴി​ഞ്ഞ് താ​ക്കോ​ൽ കൈ​മാ​റ​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വീ​ട്ടു​കാ​ർ സാ​ധ​ന​ങ്ങ​ല്ലാം ഒ​തു​ക്കി ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ മ​നം​നൊ​ന്താ​ണ് യു​വാ​വ് ആ​ത്മാ​ത്യ ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കു​മെ​ന്നും കു​ടും​ബ​ത്തി​ന് നീ​തി കി​ട്ടും വ​രെ സ​മ​രം ന​ട​ത്തു​മെ​ന്നും വാ​ർ​ഡം​ഗം ടോ​ണി അ​ത്താ​ണി​ക്ക​ൽ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ലി​ന് കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. അ​മ്മ: ഓ​മ​ന. സ​ഹോ​ദ​ര​ൻ: വി​നി​ൽ

Related posts

Leave a Comment