വീട് ജപ്തി ചെയ്തു ബാങ്ക് അധികൃതർ ഇറക്കിവിട്ടു; 13 ദിവസം കഴിഞ്ഞത് വീട്ടുവരാന്തയിൽ;തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ അമ്മയും മകനും വീണ്ടും വീട്ടിലേക്ക്…

കോ​ട്ട​യം: വീ​ട് ജ​പ്തി ചെ​യ്ത​തോ​ടെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ക​ഴി​ഞ്ഞ് കു​ടും​ബം. കോ​ട്ട​യം മു​ള്ള​ന്‍​കു​ഴി​യി​ലെ ശ​കു​ന്ത​ള​വും കു​ടും​ബ​വു​മാ​ണ് 13 ദി​വ​സ​മാ​യി ജ​പ്തി ചെ​യ്ത വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ ക​ഴി​യു​ന്ന​ത്.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ട​തോ​ടെ വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​ര്‍​ഫാ​സി ആ​ക്റ്റ് പ്ര​കാ​രം ആ​ക്‌​സി​സ് ബാ​ങ്കാ​ണ് വീ​ട് ജ​പ്തി ചെ​യ്ത​ത്. ഭ​വ​ന​വാ​യ്പ്പ എ​ടു​ത്ത ആ​റു ല​ക്ഷം തി​രി​ച്ച് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. 2016ലാ​ണ് ഭ​വ​ന​വാ​യ്പ​യാ​യി ആ​റ് ല​ക്ഷം രൂ​പ​യെ​ടു​ത്ത​ത്. 2018 വ​രെ 90,000 രൂ​പ തി​രി​കെ അ​ട​ച്ചു.

പീ​ന്നീ​ട് പ്ര​ള​യ​വും കൊ​വി​ഡ് പ്ര​തി​സ​ന്ധി​യും മൂ​ലം ബാ​ക്കി തു​ക അ​ട​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വീ​ട് വി​റ്റ് പ​ണം അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ബാ​ങ്ക് സാ​വ​കാ​ശം ത​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വീ​ട്ടി​ലെ​ത്തി ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ വീ​ട് തു​റ​ന്നു ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment