മാ​ഹി​യി​ല്‍ നി​ന്ന് മ​ദ്യം ക​ട​ത്തി​യ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ള്‍​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍…

മാ​ഹി​യി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തി​യ കേ​സി​ല്‍ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍.

കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ശ​ര​ത് മോ​ഹ​നാ​ണ് പ​യ്യോ​ളി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ശ​ര​ത്ത്.

ഗ​വ​ര്‍​ണ​ര്‍, മ​ന്ത്രി​മാ​ര്‍, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ശ​ര​ത്തി​നെ​തി​രെ ഏ​ഴ് കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

ഹൈ​ക്കോ​ട​തി അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സി​ന്റെ അ​ന്വേ​ഷ​ണ​വും ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​ക്കു​ന്നു​ണ്ട്.

2013ല്‍ ​മാ​ഹി മ​ദ്യം കൈ​വ​ശം വെ​ച്ച കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഹാ​ജ​രാ​കാ​തി​രു​ന്ന പ്ര​തി​യെ ഇ​പ്പോ​ള്‍ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment