ക​രു​വാ​റ്റ ക​ടു​വ​ൻകു​ള​ങ്ങ​ര​യി​ൽ കാറും ലോറിയും കൂട്ടിയിടിച്ച്  അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

ഹ​രി​പ്പാ​ട്:- ദേ​ശീ​യ പാ​ത​യി​ൽ ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര​യി​ൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സംഭവം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടാ​റ്റാ എ​ക്സാ ഫോ​ർ റ​ജി​സ്ട്രേ​ഷ​ൻ കാ​ർ എ​തി​രേ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള താ​ഴ്ച​യി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് നി​ന്ന​ത്. നി​ശ്ശേ​ഷം ത​ക​ർ​ന്ന കാ​റി​ൽ നി​ന്ന് ഡ്രൈ​വ​ർ വി​നു​കു​മാ​റി​നെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ റ്റി.​പി. മ​ണി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​പ്പാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി ര​ക്ഷാ സേ​ന പു​റ​ത്തെ​ടു​ത്ത് ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.​

S/o ​വി​ശ്വം​ഭ​ര​ൻ, ഡ​ൽ​ഹി എ​ന്ന് മാ​ത്ര​മാ​ണ് ഐ​ഡി കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ഡം ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​പ​ക​ട​ത്തി​ൽ ലോ​റി​യി​ൽ നി​ന്ന് റോ​ഡി​ൽ പ​ര​ന്ന ഓ​യി​ൽ അ​ഗ്നി ര​ക്ഷാ സേ​നാ ക​ഴു​കി വൃ​ത്തി​യാ​ക്കി.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ അ​ല്പ​സ​മ​യ​ത്തേ​ക്കു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ്സ​വും നീ​ക്കി.​ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു.

Related posts