ഒ​ന്ന​ര​ക്കോ​ടി ത​ട്ടി​യ കേ​സ്; ബാ​ങ്ക് മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: ക​ള​ത്തി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ടു​ള്ള വൃ​ദ്ധ​ദ​മ്പ​തി​ക​ളി​ല്‍​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ല്‍ ബാ​ങ്ക് മാ​നേ​ജ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി ഏ​റി​കാ​ട് ഭാ​ഗ​ത്ത് മ​ന്നാ​പ​റ​മ്പി​ല്‍ റെ​ജി ജേ​ക്ക​ബ് (41) നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​ത്തി​പ്പ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ങ്കി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന റെ​ജി ക​ള​ത്തി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന വൃ​ദ്ധ ദ​മ്പ​തി​ക​ളി​ല്‍​നി​ന്ന് ഒ​രു കോ​ടി അ​റു​പ​ത്തി​ര​ണ്ടു ല​ക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ന്‍​പ് ഇ​തേ ബാ​ങ്കി​ന്‍റെ ഏ​റ്റു​മാ​നൂ​ര്‍ ശാ​ഖ​യി​ൽ മാ​നേ​ജ​ർ ആ​യി​രി​ക്കു​മ്പോൾ അ​ക്കൗ​ണ്ടു​ള്ള വി​ദേ​ശ​ത്താ​യി​രു​ന്ന ദ​മ്പ​തി​ക​ളു​മാ​യി റെ​ജി അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് റെ​ജി ക​ള​ത്തി​പ്പ​ടി ബ്രാ​ഞ്ചി​ലേ​ക്ക് മാ​റി. ഇ​ക്കാ​ല​ത്ത് വൃ​ദ്ധ​ദ​മ്പ​തി​ക​ൾ വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

നാ​ട്ടി​ലെ​ത്തി​യ ഇ​വ​ർ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യി പ്ര​തി​യെ സ​മീ​പി​ക്കു​ക​യും ഇ​യാ​ള്‍ ബാ​ങ്കി​ന്‍റേ​താ​യ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഇ​വ​രി​ല്‍​നി​ന്ന് ചെ​ക്കു​ക​ളും ഡെ​ബി​റ്റ് ഓ​ഥ​റൈ​സേ​ഷ​ന്‍ ലെ​റ്റ​റു​ക​ളും മ​റ്റും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ഏ​റ്റു​മാ​നൂ​ര്‍, ക​ള​ത്തി​പ്പ​ടി ബ്രാ​ഞ്ചു​ക​ളി​ലു​ള്ള ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് 2021 മു​ത​ല്‍ 2023 വ​രെ ഉ​ള്ള കാ​ല​യ​ള​വി​ല്‍ പ​ല​ത​വ​ണ​ക​ളാ​യി ഒ​രു​കോ​ടി 62 ല​ക്ഷ​ത്തി ഇ​രു​പ​ത്ത​യ്യാ​യി​രും രൂ​പ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു അ​യ​ച്ച് ദ​മ്പ​തി​ക​ളെ റെ​ജി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍ ബാ​ങ്കി​നെ സ​മീ​പി​ക്കു​ക​യും ബാ​ങ്ക് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ 22 ല​ക്ഷം രൂ​പ ദ​മ്പ​തി​ക​ള്‍​ക്കു തി​രി​കെ ന​ല്‍​കു​ക​യും ചെ​യ്തു. ബാ​ക്കി തു​ക ഇ​യാ​ള്‍ ന​ൽ​കി​യി​ല്ല. പ​രാ​തി​യെ തു​ട​ര്‍​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment