10 ബാ​​​ങ്കുളുടെ ല​​​യ​​​നം; 27ന് അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്

കൊ​​​ച്ചി: ബാ​​​ങ്ക് ല​​​യ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ 27 ന് ​​​അ​​​ഖി​​​ലേ​​​ന്ത്യാ ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക്. ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും പ​​​ണി​​​മു​​​ട​​​ക്കും.

10 ബാ​​​ങ്കു​​​ക​​​ളു​​​ടെ ല​​​യ​​​ന​​​നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ല​​​യ​​​നം വ​​​ഴി ആ​​​റു ബാ​​​ങ്കു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക, ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​നെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക്ക​​​രി​​​ക്കാ​​തി​​രി​​ക്കു​​ക, ജ​​​ന​​​വി​​​രു​​​ദ്ധ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഷ്‌​​​ക്കാ​​​ര​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, വ​​​ന്‍​കി​​​ട കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക, നി​​​ക്ഷേ​​​പ പ​​​ലി​​​ശ ഉ​​​യ​​​ര്‍​ത്തു​​​ക, സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജു​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ക എ​​​ന്നീ ആ​​വ​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.

Related posts

Leave a Comment